Image

അമേരിക്ക ഉള്‍പ്പടെ മൂന്നു രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ ബുക്കിങ് ആരംഭിച്ചു

Published on 06 May, 2020
അമേരിക്ക ഉള്‍പ്പടെ മൂന്നു രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ ബുക്കിങ് ആരംഭിച്ചു
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ ആരംഭിച്ചു. ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളിലാണ് യാത്രക്കാരെ കൊണ്ടുപോവുക. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിങ് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബുക്കിങ് ആരംഭിച്ച കാര്യം ഇന്നലെ  രാത്രി വാര്‍ത്താക്കുറിപ്പിലൂടെ എയര്‍ ഇന്ത്യ വിശദീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ് ഇത്. വിവിധരാജ്യങ്ങളില്‍ ജോലിയുണ്ടായിരുന്നവര്‍ അവധിക്കായി നാട്ടിലെത്തുകയും അവര്‍ക്ക് തിരികെ പോകാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കായി സാഹചര്യം ഒരുക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ അടക്കം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ അടിസ്ഥാനമായിരിക്കും യാത്ര അനുവദിക്കുക. ഒസിഐ കാര്‍ഡുള്ള ഇന്ത്യക്കാര്‍ അതുപോലെതന്നെ ആറുമാസത്തിലധികം വിസയുള്ള ഇന്ത്യക്കാര്‍, ഇന്ത്യയില്‍ കുടുങ്ങിപ്പോയിരിക്കുന്ന വിദേശികള്‍ ഇവര്‍ക്കാണ് ബുക്കിങ്ങിന് അവസരം ഉണ്ടായിരിക്കുക. എന്നാല്‍ പോകുന്ന ആള്‍ക്കാരെ ഏതുരാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യക്കാര്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കണം എന്ന നിബന്ധനയുണ്ട്. ബുക്കിങ് ഇന്നലെ രാത്രി ആരംഭിച്ചു. ഗള്‍ഫ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ കുറിച്ചുള്ള തീരുമാന ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക