Image

ദേശീയ നഴ്‌സ്‌സ്‌വാരവും മാതൃദിനവും(ജോര്‍ജ് പുത്തന്‍കുരിശ് )

ജോര്‍ജ് പുത്തന്‍കുരിശ് Published on 07 May, 2020
ദേശീയ  നഴ്‌സ്‌സ്‌വാരവും മാതൃദിനവും(ജോര്‍ജ് പുത്തന്‍കുരിശ് )
മനുഷ്യ ജീവതത്തെ ലോകമെമ്പാടും തകിടം മറിച്ചുകൊണ്ട് കോറോണ വൈറസ്  സംഹാര താണ്ഡവം ആടുമ്പോള്‍, അതിന്റെ രണകാഹളത്തിന് ചെവി കൊടുക്കാതെ, സ്വന്തം ജീവനെപ്പോലും  അവഗണിച്ച,് ആതുരരംഗത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച്, നഴ്‌സ്‌സിന് ആദ്യമായി അഭിവാദ്യം അര്‍പ്പിക്കുന്നു. അവരുടെ സേവനങ്ങളെ എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. അനേകംപേര്‍ തങ്ങളുടെ ജീവിനെ കൊറോണ വൈറസിന് ബലിധാനമായി നല്‍കുകയുണ്ടായി. അവരുടെ ജീവനെ തിരികെ കൊണ്ടുവരുവാന്‍ നമ്മളുടെ വാക്കുകള്‍ക്കോ നന്ദി പ്രകടനങ്ങള്‍ക്കോ കഴിയുകയില്ല. എങ്കിലും,  മാതൃദിനവും  ദേശീയ നഴ്‌സസ്ദിനവും   അടുത്തടുത്താഘോഷിക്കപ്പെടുന്ന ഈ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന്, അവസരങ്ങളുടെ രാജ്യമായ ഈ അമേരിക്കയിലൂം മറ്റു രാജ്യങ്ങളിലും, കുടിയേറി മനുഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങളെ കഠിനാദ്ധ്വാനത്തിലൂടേയും ത്യാഗോജ്ജലങ്ങളായ അവരുടെ ജീവിതത്തിലൂടേയും സ്പര്‍ശിച്ച് ധന്യമാക്കിയ, മലയാളികളുടെ അഭിമാനമായ,  നഴ്‌സ്‌സ് സഹോദരികളേ ഓര്‍മ്മിക്കുന്നത് ഏറ്റവും ഔചിത്യപൂര്‍വ്വമായ ഒരു കര്‍മ്മമാണ്.   ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിജയക്കൊടി പാറിച്ചു നില്ക്കുന്ന അടുത്ത മലയാളി തലമുറയിലെ ഒരു നല്ല ശതമാനം വ്യക്തികള്‍ക്കും അവരുടെ വിജയത്തിന്റെ കാരണം ആരായുമ്പോള്‍ മാതൃസ്‌നേഹം തുളുമ്പുന്ന ഒരു നഴ്‌സിനെ കാണാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

മനുഷ്യാരോഗ്യ സംരക്ഷണ വിഭാഗത്തിലെ ഏറ്റവും ഉദാത്തമായ ഒരു തൊഴിലാണ് നഴ്‌സിങ്ങ്. ഒരു വ്യക്തിയുടെ ആരോഗ്യ സംരക്ഷണത്തിലൂടെ ആ കുടുംബത്തിന്റെ, സമൂഹത്തിന്റെ മാനസ്സികവും ഭൗതികവുമായ ആരോഗ്യത്തെ ശ്രേഷ്ഠതരമാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് അനുഭവിച്ചറിയാത്തവര്‍ ചുരുക്കമായിരിക്കും. ഒരോ നഴ്‌സും ഒുരു വ്യക്തിയുടെ ആരോഗ്യ സംരക്ഷണത്തിനായി പദ്ധതികള്‍ അസുത്രണം ചെയ്യുമ്പോള്‍, രോഗി ഭിഷഗ്വരര്‍, രോഗശമന ശാസ്ത്രത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചവര്‍, രോഗിയുടെ കുടുംബം കൂടാതെ അവരുടെ സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കും.  മാതൃസ്‌നേഹത്തില്‍ അധിഷ്ഠിതമായി ആതുര ശുശ്രൂഷ പദ്ധതികള്‍ തയ്യാറാക്കുന്ന  ഇക്കൂട്ടരുട ശുശ്രൂഷ എത്രമാത്രം ഫലപ്രദമായിരിക്കുമെന്ന് വായനക്കാര്‍ക്ക് ചിന്തിക്കാവുന്നതെയുള്ളു. 

ആധുനിക നഴ്‌സിങ്ങ് തൊഴിലിനെ രുപാന്തരപ്പെടുത്തിയവരുടെ പേരുകള്‍ പരിശോധിക്കുമ്പോള്‍, ഫോളറന്‍സ് നൈറ്റിങ്ങേല്‍ എന്ന  വനിത ഒരു രാപ്പാടി കുരുവിയേപ്പോലെ നമ്മളുടെ മനസ്സിന്റെ കണ്ണാടിയില്‍ തെളിഞ്ഞു നില്ക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ക്രൈമിയന്‍ യുദ്ധത്തില്‍ മുറിവേറ്റ ഭടമാരെ ശുശ്രൂഷിക്കുമ്പോള്‍, നഴ്‌സിങ്ങ് തൊഴിലിനെ കൂടുതല്‍ ക്രമീകരിക്കണ്ടതിന്റെ ആവശ്യകഥയെക്കുറിച്ച്  ബോധവതിയാകുകയും, നഴ്‌സ്,  ജോലി സമയത്ത് ധരിക്കേണ്ട വസ്ത്രം, അവരുടെ പഠനത്തിനാവശ്യമായ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കൊക്കെ രൂപകല്പന നല്‍കുകയും ചെയ്തു. ഫോളറന്‍സ് നൈറ്റിങ്ങേലില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ആയിരത്തി എണ്ണൂറ്റി എഴുപത്തിയൊന്നില്‍ മദ്രാസില്‍ ആദ്യത്തെ നഴ്‌സിങ്ങ് സ്‌കൂള്‍ സ്ഥാപിതമായി. ആയിരത്തി തൊള്ളായിരത്തില്‍ ഐഡാ സോഫിയാ സ്‌കഡറിന്റെ നേതൃത്വത്തില്‍ വെല്ലൂരില്‍ സ്ഥാപിതമായ സി.എം.സി കോളേജ് ഓഫ് നഴ്‌സിങ്ങും മലയാളക്കരയിലെ പല സ്ത്രീകളേയും നഴ്‌സിങ്ങി തൊഴിലിലേക്ക് ആകര്‍ഷിക്കുന്നതില്‍ സ്വാധീനം ചെലുത്തുകയുണ്ടായി എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.

ഒരമ്മയുടെ കരങ്ങള്‍ മൃതുലമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിന്റെ കാരണം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ശാന്തമായി ഉറങ്ങാനാണെന്ന് പറഞ്ഞ വിക്ടര്‍ യൂഗോ, എല്ലാ സ്‌നേഹത്തിന്റേയും ആരംഭവും അവസാനവും മാതൃത്വത്തിലാണെന്ന് എഴുതിയ റോബര്‍ട്ട് ബ്രൗണിങ്ങും, ജീവിതത്തിന്റെ ആരംഭംതന്നെ അമ്മയുടെ മുഖത്തെ സ്‌നേഹിച്ചുകൊണ്ടാണെന്ന് പറഞ്ഞ ജോര്‍ജ് എലിയറ്റും പരിമിതമായ തങ്ങളുടെ വാക്കുകളില്‍ മാതൃത്വത്തിന്റെ മഹിമയെ വാഴ്ത്തിയവരാണ്. അവസാനമില്ലാത്ത മാതൃ സ്‌നേഹത്തിന്റെ, വറ്റാത്ത കരുണയുടെ പ്രതിഫലനമാണ്, ക്രൂശിന്റെ ചുവട്ടില്‍ നിറമിഴികളോടെ നില്ക്കുന്ന മേരിയുടെ ചിത്രങ്ങളിലൂടെ നാം ദര്‍ശിക്കുന്നത്. ക്രൂരമായ കൊലപാതക കുറ്റങ്ങളില്‍ വധശിക്ഷക്ക് വിധേയപ്പെട്ട് സ്വന്തം മകന്‍ തുക്കുമരത്തിന്റെ മുന്നിലേക്ക് നടക്കുമ്പോള്‍ ഒരു മാതാവിന്റെ ദൃഷ്ടിയില്‍ താന്‍ സ്‌നേഹിച്ചു വളര്‍ത്തിയ കുഞ്ഞിനെ മാത്രമെ അവര്‍ കാണുന്നുള്ളു അവനെ ക്രൂശിക്കയെന്ന് അലറി വിളിക്കുന്ന ജന സമൂഹത്തിന്റെ ആരവം അവരുടെ ശ്രോതപടലങ്ങളില്‍ പതിക്കാറെയില്ല.

മലയാളി സമൂഹത്തിനും അടുത്ത തലമുറയ്ക്കും എന്നും അഭിമാനിക്കാവുന്ന ഒരു വലിയ സമൂഹമാണ് കഠിനാദ്ധ്വാനികളും ത്യാഗികളുമായ അമേരിക്കയിലെ മലയാളി നഴ്‌സ്മാര്‍. ചുരുങ്ങിയ കാലയളവില്‍ ്. നഴ്‌സിങ്ങ് രംഗത്തെ സാദ്ധ്യതകളെ ഉപരിവിദ്യാഭ്യാസത്തിലൂടെ പ്രയോചനപ്പെടുത്തി, അമേരിക്കന്‍ ആതുരരംഗത്ത്   ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഇവര്‍ നേടിയ നേട്ടങ്ങള്‍ അസൂയാവാഹമാണ്.  ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം മറ്റുള്ളവരെ വേദനിപ്പിക്കാതെയോ കുറ്റപ്പെടുത്താതയോ അവള്‍ക്ക് സ്വന്തമായി അരമണിക്കുര്‍ അവകാശപ്പെടാനാവില്ല. മറ്റാരേക്കാളും വൈകി ഉറങ്ങാന്‍ പോകുന്നവളും നേരത്തെ ഉണരുന്നവളുമായ അവള്‍ക്ക് ഒരു ദിവസത്തിലെ മണിക്കൂറുകള്‍ തികയുകയില്ല എന്ന് പറഞ ഫോളറന്‍സ് നൈറ്റിങ്ങേലിന്റെ വാക്കുകള്‍ നമ്മളുടെ മലയാളി നഴ്‌സ് സഹോദരിമാരെ സംബന്ധിച്ചടത്തോളം എത്രമാത്രം ശരിയെന്നുള്ളതില്‍ രണ്ടു പക്ഷമില്ല.  ദേശീയ നേഴ്‌സിങ്ങ് ദിനവും മാതൃദിനവും കൊണ്ടാടുന്ന ഈ ദിനങ്ങളില്‍  എല്ലാ നഴ്‌സസിനും അമ്മമാര്‍ക്കും സര്‍വ്വ മംഗളങ്ങളും നേരുന്നു                             

'പലപ്പോഴും ഒരു സ്പര്‍ശനത്തിന്റെ ശക്തിയെ, ഒരു പുഞ്ചിരിയെ, അനുകമ്പ നിറഞ്ഞ വാക്കിനെ, നമ്മള്‍ക്ക് വേണ്ടി കാതോര്‍ക്കുന്നവരെ, ആത്മാര്‍ത്ഥമായ വൈദഗ്ദ്ധ്യത്ത്യത്തെ, പരിചരണത്തിന്റെ ഏറ്റവും ചെറിയ ചെയ്തിയെ, അങ്ങനെ നമ്മളുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിയ്ക്കാന്‍ കഴിവുള്ള പ്രവര്‍ത്തനങ്ങളെ നാം പലപ്പോഴും വിലയിടിച്ചു കാണാറുണ്ട്്' (ലിയോ ബസ്‌കാഗലിയ)

ദേശീയ  നഴ്‌സ്‌സ്‌വാരവും മാതൃദിനവും(ജോര്‍ജ് പുത്തന്‍കുരിശ് )
Join WhatsApp News
Proud to be a Nurse 2020-05-07 12:10:58
പ്രവാസികളെ ഒന്നടങ്കം അവജ്ഞയോടെ കണ്ടുകൊണ്ട്, കേരളത്തൽ നിന്നും ഉണ്ടാക്കി വിടുന്ന അനേകം വീഡിയോകളുണ്ട്. ഈ പ്രവാസികളിൽ നല്ലൊരു വിഭാഗം ഒരു നഴ്‌സ്മായി ബന്ധപ്പെട്ടു നിൽക്കുന്നു . ജീവിക്കാൻ നിവർത്തിയില്ലാത്തവരായിരുന്നു നഴ്സിങ്ങിന് പോയിരുന്നെതെന്ന ഒരു ധാരണ കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു . വളരെ പുച്ഛത്തോടെയാണ് അവരെ കണ്ടിരുന്നത്. ഇന്ന് അമേരിക്കയിൽ വളരെ അധികം ഉന്നതമായ നിലയിൽ വിദ്യഭ്യാസം ചെത് ഡോക്ടേഴ്സ്, എൻഞ്ചിനെഴ്‌സ്, സയന്റിസ്റ്റ്, നഴ്സസ് ആയിട്ടും ജോലി ചെയ്യുന്ന അനേകംപേരുണ്ട്. പുത്തൻകുരിശ് എഴുതിയിരിക്കുന്നതുപോലെ അവരുടെ പലരുടെയും പശ്ചാത്തലത്തിൽ ഒരു കഠിനാദ്ധാനിയായ നഴ്സിനെ കാണാം . ഞാൻ ജോലി ചെയ്യുന്ന വാർഡിൽ മകന്റെ (ഡോക്ടർ ) നിർദ്ദേശങ്ങളെ നടപ്പിൽ വരുത്തുന്ന ഒരു അമ്മനഴ്സ് ഉണ്ട്. ഇതിൽ കൂടുതൽ ഒരമ്മയ്ക്ക് അഭിമാനകരമായി മറ്റെന്തുവേണം? അമേരിക്കയിൽ ഹെൽത്ത് കെയർ വർക്കേഴ്സ് വളരെ ബഹുമാനിക്കപ്പെടുന്നവരാണ്. ട്രംപിനെപ്പോലുള്ളവർ ഒഴിച്ചാൽ .(President Donald Trump is getting called out on social media over his treatment of a nurse during a National Nurses Day event in the Oval Office on Wednesday. “PPE has been sporadic,” Sophia L. Thomas, president of the American Association of Nurse Practitioners, said during the event, referring to the masks and other personal protective equipment needed to care for victims of the novel coronavirus. Thomas, who has been reusing her own N95 mask for weeks, said nurses adapt, called the situation “manageable” and vowed nurses would ensure that patients receive the care they need. But Trump zeroed in on her first line. “Sporadic for you, but not sporadic for a lot of other people,” he said.“Oh no, I agree, Mr. President,” Thomas quickly replied.) എന്തായാലും നിങ്ങളുടെ ഈ ലേഖനം ഇൻഫർമേറ്റിവും സമയോചിതമാണ് . വളരെ നന്ദിയുണ്ട്
JACOB 2020-05-07 15:55:20
Federal government was supplying PPE to the States and hospitals. Any hospital which does not have enough PPE must contact the state governor or FEMA. The state governors have reported they are getting the supplies.
James 2020-05-07 17:17:19
Are you one of the Corona virus task team member Jacob? It looks like you have inside information
Jacob 2020-05-07 20:33:50
I thought you are Trump supporter James. A kingdom divide will fall. Our President is great. He will America great again even if he has to sacrifice millions for Coronavirus .
A big Salute to the Nurses and mothers 2020-05-07 21:36:12
Why you guys are dumping your hatred and love of Trump under a good article written to honor the Nurses and Mothers. I am pretty sure you love your mother at least. disgusting
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക