Image

മാസ്കണിയിക്കാനെത്തിയ കൊറോണ : ഡോ.കുഞ്ഞമ്മ ജോർജ്ജ്

Published on 07 May, 2020
മാസ്കണിയിക്കാനെത്തിയ കൊറോണ :  ഡോ.കുഞ്ഞമ്മ ജോർജ്ജ്
എന്റെ ഭർത്താവ് നാലു ദിവസങ്ങളായി ബാങ്ക് ഓഡിറ്റിന് പോകുന്നു. മൂന്നു പേർ ചേർന്നാണ്. 'ബാങ്ക് ഡ്യൂട്ടി' എന്നൊക്കെ കാറിൽ ഒട്ടിച്ചു വച്ചു മാസ്ക് ഒക്കെ കെട്ടി നല്ല കുട്ടപ്പൻ മാരായി. ആദ്യത്തെ രണ്ടു ദിവസം  ഭർത്താവിന് നല്ല സന്തോഷം. വളരെ നാൾ കൂടി പുറം ലോകം കണ്ടതിന്റെയും, കൂട്ടുകാരെ നേരിൽ കണ്ടതിന്റെയും സന്തോഷം എന്നു ഞാൻ വിചാരിച്ചു. മൂന്നാം ദിവസം വന്നപ്പോൾ, മുഖത്തു പ്രസാദം പോരാ. എന്തു പറ്റി ...? ഞാൻ ചോദിച്ചു. ഓ ഈ മാസ്കു കെട്ട് ഒരു സുഖമില്ല. ''ഞാൻ പ്രതികരിച്ചില്ല. 

ഇന്നലെ മുഖം തീരെ പോരാ. ഞാൻ ചോദിക്കുന്നതിനു മുൻപേ പറഞ്ഞു, ഈ മാസ്കിനെ കൊണ്ടു തോറ്റു, മൂക്ക് പതുങ്ങി പോകും, ചെവി വേദനിക്കുന്നു. നല്ല തല വേദനയും. ഞാൻ പറഞ്ഞു , കുളിച്ചു കഞ്ഞികുടിച്ചാൽ എല്ലാം ശരിയാകും. 
          കഞ്ഞികുടിക്കു ശേഷം എനിക്കു നിയന്ത്രണം പോയി. ഞാൻ മെല്ലെ ചോദിച്ചു, മൂന്നു നാലു ദിവസം മാസ്ക് ഉപയോഗിച്ചതോടെ നിങ്ങളുടെ personality തന്നെ മാറിപ്പോയി. അപ്പോൾ ഈ ഞങ്ങളെ ഒന്നോർത്തെ... 24 മണിക്കൂറും ഓപ്പറേഷൻ തീയറ്ററിലും ICU വിലും കഴിയുന്ന എന്നെ പോലുള്ളവരെ ഒന്നോർത്തെ, എന്റെ കാര്യം പോട്ടെ  ഈ covid കാലത്തു അതുമായി ജോലിയിൽ ആയിരിക്കുന്ന ഹെൽത്ത്‌ വർക്കേഴ്സിനെ ഒന്ന് ഓർമിച്ചേ.. അവരുടെ പ്രയാസങ്ങൾക്ക് മുന്നിൽ ഇതൊന്നും അല്ല. ആൾ ശാന്തനായി, എന്നിട്ടൊരു ചോദ്യം, എന്താ തല വേദന....? 
ഞാൻ നിശബ്ദയായി. മാസ്ക് തുടരെ ഉപയോഗിക്കുമ്പോൾ ഉള്ളിലേക്ക് കിട്ടുന്ന oxygen ന്റെ അളവ് കുറവായിരിക്കും. Carbon dioxide ന്റെ അളവ്   കുറച്ചു കൂടിയിരിക്കും അതുകൊണ്ടാ എന്ന എന്റെ മറുപടി. പേടിക്കാൻ ഒന്നുമില്ല എന്ന എന്റെ ആശ്വാസ വാക്കുകൾ . 
         ഇന്ന് പോകാൻ ഇറങ്ങുമ്പോൾ പല മാസ്കുകൾ മാറി മാറി ശ്രമിച്ച് ഒന്ന് തീർച്ചപ്പെടുത്തി എടുത്തു. ഞാൻ പറഞ്ഞു നിങ്ങൾ ബാങ്കിൽ പ്രത്യേക ക്യാബിനിൽ ഇരുന്നല്ലേ വർക്ക്‌ ചെയ്യുന്നത്. പൊതു ജനവുമായി സമ്പർക്കമില്ലല്ലോ അതുകൊണ്ട് full time മൂക്ക് മൂടേണ്ട.

ഇന്ന് കാറുമായി ഇറങ്ങിയപ്പോൾ എനിക്കു പാവം തോന്നി... 
ശീലിക്കാത്തതൊക്കെ ശീലമാക്കുമ്പോൾ...

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക