Image

മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ (കുര്യൻ പാമ്പാടി)

Published on 07 May, 2020
മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)
മുപ്പതു വർഷം  മുമ്പ്, 1990ൽ, കുവൈറ്റ് യുധ്ധകാലത്ത് 488 ഫ്ലൈറ്റിലൂടെ 1,70,000 ഇന്ത്യക്കാരെ ഗൾഫിൽ നിന്ന് രക്ഷപ്പെടുത്തികൊണ്ടുവന്ന ഇന്ത്യ അതുപോലൊരു സാഹസത്തിനു വ്യാഴാഴ്ച തുടക്കം കുറിച്ചു. എയർ ഇൻഡ്യഎക്സ്പ്രസിന്റെ രണ്ടു വിമാനങ്ങൾ ഗൾഫിൽ നിന്ന് 354 മലയാളികളുമായി  കേരളത്തിലേക്ക് പറന്നു.

ലോക്ഡൗനിന്റെ നാല്പത്തഞ്ചാം ദിവസമാണ് മലയാളികളുടെ മടക്കം. തുടർച്ചയായി മൂന്നാം ദിവസവും പുതിയ രോഗികൾ ഇല്ലാത്ത ദിവസം.  കാസർഗോഡ് രണ്ടുപേരും രോഗവിമുക്തരായതോടെ വിമുക്തരായവരുടെ എണ്ണം 474 ആയി.  56 പ്രദേശങ്ങളെ തീവ്രമേഖല ലിസ്റ്റിൽ നിന്ന് പുറത്ത് കടക്കുകയും ചെ യ്തു.
   
അരനൂറ്റാണ്ട് കാലം കേരളത്തെ തീറ്റിപ്പോറ്റിയ ഗൾഫ് മലയാളികളുടെ കൂട്ടപ്പലായനം എന്നുണ്ടാകും എന്നു കാത്തിരുന്ന ജന്മനാട് ഒടുവിൽ കൊറോണ നൽകിയ പ്രഹരം മുഖം മൂടിയണിഞ്ഞു സ്വീകരിച്ചു. അബുധാ
ബിയിൽ നിന്നുള്ള വിമാനം രാത്രി 9.40നു കൊച്ചിയിലും ദുബായിൽനിന്നുള്ള വിമാനം രാത്രി പത്തരയ്ക്ക് കരിപ്പൂരിലും ഇറങ്ങി. മറ്റു വിമാനങ്ങൾ പിറകെ.

വന്ദേ ഭാരത് എന്നപേരിൽ  ഒരാഴ്ച്ചക്കുള്ളിൽ 64 ഫ്ലൈറ്റുകളിലായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌
പ്രസും  ചേർന്ന് 12,000 പേരെയും  നാവികസേനാ കപ്പലുകളിൽ ചേർന്ന് കുറഞ്ഞത് രണ്ടായിരം പേരെയും മടക്കിക്കൊണ്ടുവരാനാണ് പരിപാടി. കണ്ണൂർ വിമാനത്തവാളത്തിലേക്കും ഫ്ലൈറ്റുകൾ വരുന്നുണ്ട്.

യുഎഇയുടെ ആകെ ജനസംഖ്യയിൽ മൂന്നിലൊന്നു വരുന്ന 34 ലക്ഷം ഇൻഡ്യാക്കാരിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഒന്നേമുക്കാൽ ലക്ഷം മലയാളികളാണ് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. അവരിൽ വിസ കാലാവധികഴിഞ്ഞവർ, ജോലി നഷ്ടപ്പെട്ടവർ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്കു മുൻഗണന ലഭിച്ചു. 

കൊറോണ എന്ന അണുതൊടുത്തുവിട്ട മൂന്നാം ലോക മഹായുദ്ധധത്തിന്റെ നടുവിലാണ് ലോകത്തിൽ ഒരേ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഈ മനുഷ്യക്കടത്ത്.  ഒപ്പം മലേഷ്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ മേഖലകളിൽ നിന്നും ഭാരതീയരെ ഒഴുപ്പിച്ച് കൊണ്ടുവരാൻ വിമാനം പോകുന്നുണ്ട്.

ഖത്തറിൽ നിന്ന് വരുന്ന വിമാനം ഉത്തരകേരളത്തിൽ മാത്രം പോരാ തിരുവനന്തപുരത്തും എത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഭ്യുന്തര ബസ് സർവീസോ ട്രെയിനോ ഇല്ലാത്തതിനാൽ ദക്ഷിണ കേരളത്തിൽ എത്തേണ്ടവർ എങ്ങിനെ എത്തും എന്നാണ് ചോദ്യം.

ഗൾഫ് മലയാളികളുടെ മടക്കത്തെ  കേരളത്തിലെ അതിഥി തൊഴിലാളികളുടെ മടക്കവുമായി ചേർത്ത് വായിക്കണം. മലയാളികളിൽ നല്ലൊരു പങ്ക് ജോലി നഷ്ടപെട്ടാണ് മടങ്ങിവരുന്നതെങ്കിൽ കുഞ്ഞുകുട്ടിപരാ
ധീനങ്ങളോടെ മടങ്ങിയ ഭൂരിഭാഗം അതിഥി തൊഴിലാളികളും "പോയി വരാം" എന്നു പറഞ്ഞാണ് വിടവാങ്ങിയത്.

അമ്പത് വർഷം മുമ്പ് 1970 കളിൽ  പെട്രോഡോളർ മുഖേന ഗൾഫ് രാജ്യങ്ങൾ കൊട്ടാരങ്ങൾ പണിതു തുടങ്ങിയ കാലത്താണ് മലയാളികളുടെ വൻതോതിലുള്ള ഗൾഫ് കുടിയേറ്റം ആരംഭിക്കുന്നത്. ഇരുപതു വർഷങ്ങൾക്കു  ശേഷം 1990ൽ ഗൾഫ് പണം കൊണ്ട് കേരളീയർ  പണിത ''കൊട്ടാരങ്ങൾ'' തേടി   അതിഥി തൊഴിലാളികളുടെ വരവ് തുടങ്ങി.

തൊഴിൽ നഷ്ട പെട്ട്  ഗൾഫിൽ നിന്ന് തിരികെയെത്തുന്ന മലയാളികളെ എങ്ങനെ പുരധിവസിപ്പിക്കാം എന്നത് കേരളത്തിന്റെ വലിയ തലവേദനയായി തീർന്നപ്പോൾ അതിഥി തൊഴിലാളികൾ മടങ്ങി വന്നാൽ ഉണ്ടാകാവുന്ന സ്ഥിതി കേരളത്തെ തെല്ലും ഭയപ്പെടുത്തുന്നില്ല.

എന്നു തന്നെയല്ല, "ഭായിമാർ" മടങ്ങിയതോടെ നിർമ്മാണ ജോലികൾ സ്തംഭിച്ചതിനാൽ അവർ തിരികെ വരുന്നുതു കാത്തിരിക്കുകയാണ് കേരളത്തിലെ കൺസ്ട്രക്ഷൻ മേഖല.  ഗൾഫിൽ ജോലി പോയി എത്തുന്ന  തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണജോലികൾ നടത്താമെന്ന പ്രതീക്ഷ അവർക്കില്ല.

ഗൾഫിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന 4,52,302 പേരാണ് ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. വിമാനം ആയപ്പോൾ ചിലർ പിന്മാറി. മടങ്ങിവരാൻ കഴിഞ്ഞില്ലെങ്കിലോ എന്നാണ് അവരുടെ ഭയം. ഗൾഫിൽ നിന്ന് 13,000  മുതൽ 19,000 വരെയാണ് ടിക്കറ്റ് നിരക്ക്. അമേരിക്കയിൽ നിന്ന് ഒരുലക്ഷവും ഇംഗ്ലണ്ടിൽ നിന്ന് 50,000 വും..

വടക്കു കിഴക്കേ ഇന്ത്യയിൽ നിന്ന് ഇന്ത്യയുടെ തെക്കു കിഴക്കേ അറ്റമായ ക്വേരളത്തിൽ പണിയെടുക്കാൻ എത്തിയ നാലു ലക്ഷത്തോളം അതിഥി തൊഴിലാളികളെ മടക്കി അയക്കുകയെന്ന ശ്രമകരമായ പരിപാടിക്ക് ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണു തുടക്കം കുറിച്ചത്.

കൊറോണ മൂലം തൊഴിൽ മേഖല സ്തംഭിച്ചതിനെ തുടർന്ന് ഗതിയില്ലാതായ ഇവർ ജന്മനാട്ടിൽ പോകാൻ ആഗ്രഹമുണ്ടായിട്ടും ട്രെയിനുകൾ ഓടാതായപ്പോൾ കേരളത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു. ആയിരക്കണ
ക്കിന് കിമീ അപ്പുറത്തേക്കു അവരെ ബസിൽ കൊണ്ടുപോവുക അസാധ്യമാണെന്നു കേരളം നിലപാടെത്തു.

മറ്റുപല സംസ്ഥാനങ്ങളും കേരളത്തിന്റെ നിലപാടിനെ പിന്തുണച്ചതോടെ സ്‌റമിക് സ്പെഷ്യൽ ട്രെയിനുകൾ (സ്റമിക് എന്നാൽ തൊഴിലാളി) ഓടിച്ച്പ്രശ്നം പരിഹരിക്കാൻ കേന്ദ്രം തീരുമാനിച്ചു. അതിന്റെ ഉദ്ഘാടന മാണ്   ലോകതൊഴിലാളി ദിനത്തിൽ കണ്ടത്.

കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 20,826 ക്യാമ്പുകളിൽ പാർപ്പിച്ചിരുന്ന  3,61,190 അതിഥി തൊഴിലാളി
കളെയും കുഞ്ഞുകുട്ടി പരാധീനങ്ങളെയും ഹൃദയ വ്യഥയോടെയാണ് കേരളം യാത്രയയച്ചത്. ആലുവയിൽ നിന്ന് ഒറീസയിലെ ഭുവനേശ്വറിലേക്കുള്ള ആദ്യ ട്രെയിനിൽ 1148 യാത്രക്കാർ ഉണ്ടായിരുന്നു..

ആദ്യദിനം തിരുവനന്തപുരംസെൻട്രൽ, എറണാകുളം ടൌൺ, ആലുവ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ജാർഖണ്ഡ്, ബീഹാർ, ഒറീസ എന്നിവിടങ്ങളിലേക്കുള്ള അഞ്ചു ട്രെയിനുകളാണ് പുറപ്പെട്ടത്. പിറ്റേന്ന് അഞ്ചെണ്ണം ജാർഖണ്ഡ്, ബീഹാർ, ഒറീസ എന്നിവിടങ്ങളിലേക്ക് പോയി.

കൊറോണ പ്രമാണിച്ചു മാസ്ക് ഉൾപ്പെടയുള്ള ആരോഗ്യ പരിരക്ഷകൾ പാലിച്ചാണ് കാമ്പുകളിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ തൊഴിലാളികളെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചത്. യാത്രക്കാരിൽ നിന്ന് 850  രൂപവീതമുള്ള അടിസ്ഥാന ടിക്കറ്റ്  ചാർജ് ഈടാക്കി. രണ്ടുദിവസം കഴിക്കാനുള്ള ഭക്ഷണ പാനീയങ്ങൾ അടങ്ങിയ  പാക്കറ്റുകൾ കേരളം ഓരോരുത്തർക്കും സൗജന്യമായി നൽകി.

അമ്പത് രൂപ ദിവസക്കൂലികിട്ടുന്ന ഒറീസ പോലുള്ള സംസ്ഥാനങ്ങളിൽ നിന്നാണ്  പ്രതിദിനം കുറഞ്ഞതു അഞ്ഞൂറ് രൂപ വേതനം കിട്ടുന്ന കേരളത്തിലേക്ക് തൊണ്ണൂറുകളൂടെ തുടക്കത്തിൽ അതിഥി തൊഴിലാളികൾ എത്തിത്തുട
ങ്ങിയത്.

ആസാമിലെ വനങ്ങളിൽ മരംവെട്ട് നിരോധിച്ച 1995 കാലത്ത് അവിടത്തെ പ്ലൈവുഡ് ഫാക്ടറികൾ പൂട്ടി. അവിടെ നിന്ന് കേരളത്തിലേക്ക്  തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങി. അങ്ങനെയാണ് പെരുമ്പാവൂർ പ്ലൈവുഡ് ഫാകറ്ററികളുടെ കേന്ദ്രമായി മാറിയത്.

കേരളത്തിനു പുറത്തുനിന്നുള്ള മലയാളികളും ആറു ചെക്പോസ്റ്റുകൾ വഴി മടങ്ങിയെത്തിത്തുടങ്ങി.  എല്ലാവർക്കും തെർമൽ പരിശോധന കഴിച്ചാണ്  പ്ര‌വേശനം  നൽകിയത്. അവരും മൊത്തം 14 ദിവസം  ഏകാന്ത  വാസം അനുഷ്‍ടിക്കണം.


മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)മൂന്നു പതിറ്റാണ്ടിനു ശേഷം പ്രവാസികളുടെ കുത്തൊഴുക്ക്; വീണ്ടും വരുമെന്ന് അതിഥി തൊഴിലാളികൾ  (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക