ലണ്ടന്‍ . കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ വൈദികനായ കോട്ടയം വാകത്താനം ചിറത്തലേട്ട് റവ. ഡോ. ബിജി മാര്‍ക്കോസ് (54 ) പ്രെസ്റ്റണില്‍ താമസിക്കുന്ന പിറവം കിഴുമുറിയില്‍ ക്രിസ്റ്റല്‍ ഭവനില്‍ സണ്ണി ജോണ്‍ (70 ) എന്നിവരാണ് മരിച്ചത്.
ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഉള്‍പ്പടെ വിവിധ ദേവാലയങ്ങളുടെ ചുമതലയുണ്ടായിരുന്നു മരിച്ച ഫാ . ബിജി ചിറത്തലേട്ടിന് , കുടുംബത്തോടൊപ്പം ലണ്ടനടുത്തുള്ള പോര്‍ട്സ്മൗത്തില്‍ താമസിച്ചു വരികയായിരുന്നു.
ഭാര്യ ബിന്ദു ബിജി. മക്കള്‍: സബിത , ലാബിത , ബേസില്‍ .
പ്രെസ്റ്റണില്‍ മരിച്ച സണ്ണി ജോണ്‍ രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ എല്‍സിയോടും മക്കളായ നെല്‍സണ്‍ , നിക്സണ് എന്നിവരോടൊപ്പം പ്രെസ്റ്റണില്‍ താമസിച്ചു വരികയായിരുന്നു. കൂത്താട്ടുകുളം ചൊറിയം മാക്കില്‍ കുടുംബാംഗം ആണ് പരേതന്.
ഇതോടെ യുകെ യില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി .
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍