Image

ലോക്ക്‌ ഡൗണിനിടെ ഒന്നിച്ചു കൂടി അജുവും നിവിനും ധ്യാനും

Published on 08 May, 2020
ലോക്ക്‌ ഡൗണിനിടെ ഒന്നിച്ചു കൂടി അജുവും നിവിനും ധ്യാനും
 

ലോക്ക്‌ ഡൗണ്‍ കാലത്ത്‌ അജു വര്‍ഗ്ഗീസ്‌, നിവിന്‍ പോളി, ധ്യാന്‍ എന്നിവര്‍ ഒരുമിച്ചു കൂടിയപ്പോഴുള്ള ഒരു ഫോട്ടായാണ്‌ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്‌. താടി വച്ച നിവിനും തല മൊട്ടയടിച്ച്‌ തൊപ്പി വച്ച്‌ അജു വര്‍ഗീസും മാസ്‌ക്‌ ധരിച്ച്‌ ധ്യാനെയും ചിത്രത്തില്‍ കാണാം. അജു വര്‍ഗ്ഗീസാണ്‌ ചിത്രം പങ്കു വച്ചിരിക്കുന്നത്‌. `ലവ്‌ ആക്ഷന്‍ ഡ്രാമ' ടീം ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ഒരുമിച്ചു ചേര്‍ന്നത്‌ വെറുതെയാകില്ലെന്നും അതിനു പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടാകുമെന്നുമെന്നുമാണ്‌ ആരാധകര്‍ പറയുന്നത്‌.

സംതിങ്ങ്‌ ഈസ്‌ കുക്കിങ്ങ്‌ എന്ന അടിക്കുറിപ്പോടെയാണ്‌ അജു വര്‍ഗ്ഗീസ്‌ ഈ ചിത്രം പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. രസകരമായ കമന്റുകളുമായി ആരാധകരും ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇനി വല്ല ബക്കന്‍ ചിക്കനും ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചതാണോ ഇവര്‍ മൂവരുമെന്നാണ്‌ ആരാധകരുടെ അന്വേഷണം. ലോക്ക്‌ ഡൗണ്‍ സംബന്ധമായ എന്തെങ്കിലും വീഡിയോ സംബന്ധിച്ചാണോ ഈ മൂവര്‍ സംഘത്തിന്റെ ഒത്തുചേരലെന്നും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക