Image

കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരായ പിതാവിനും മകൾക്കും ആദരാഞ്ജലി

പി.പി.ചെറിയാൻ Published on 09 May, 2020
കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരായ പിതാവിനും മകൾക്കും ആദരാഞ്ജലി
ന്യൂജഴ്സി∙ ന്യൂയോർക്ക്. ന്യൂജഴ്സി എന്നീ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഇന്ത്യൻ അമേരിക്കൻ ഡോക്ടർമാരായ പിതാവിനും മകൾക്കും ആദരാഞ്ജലികൾ അർപ്പിച്ച് ന്യൂജഴ്സി ഗവർണർ ഫിൽ മർഫി.
ജീവനു വേണ്ടി പിടയുന്ന സഹജീവികളെ ചികിത്സിക്കുന്നതിനും അവർക്ക് ആശ്വാസവാക്കുകൾ പറഞ്ഞു കൊടുക്കുന്നതിനും തയാറായി പ്രായത്തെ പോലും അവഗണിച്ചു ഓടിനടന്ന ഡോ. സത്യേന്ദ്രദേവു ഖന്ന(78) മകൾ ഡോ.പ്രിയ ഖന്നയും(35) ചെയ്ത  സേവനങ്ങളെ വർണ്ണിക്കുവാൻ വാക്കുകളില്ലെന്നും അവരോടുള്ള സംസ്ഥാനത്തിന്റെ കടപ്പാടു വർണനാതീതമാണെന്നും മെയ് 7 ന് ഗവർണർ പുറത്തിറക്കിയ തന്റെ അനുശോചന സന്ദേശത്തിൽ പറയുന്നു.
ഇരുവരുടേയും വിയോഗം സംസ്ഥാനത്തിന് താങ്ങാവുന്നതിനപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പതിറ്റാണ്ടുകൾ ന്യൂ ജേഴ്സി ഹോസ്പിറ്റലുകളിൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ തലവനായി പ്രവർത്തിരുന്ന ഡോ സത്യേന്ദ്രദേവും, ഇന്റേണൽ മെഡിസിനിലും നെഫ്രോളജിയിലും ‍ഡബിൾ ബോർഡ് സർട്ടിഫൈഡായ മകൾ പ്രിയങ്ക ഖന്നയും ജനഹൃദയങ്ങളിൽ എന്നും സ്മരിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു.
സത്യേന്ദ്ര ദേവിന്റെ ഭാര്യ ശിശുരോഗ വിദഗ്ധയാണ്. രണ്ടു മക്കൾ(പ്രിയങ്കയ്ക്ക് പുറമേ) ഒരാൾ എമർജൻസി മെഡിസനിൽ ഫിസിഷ്യനും, മറ്റൊരാൾ ശിശുരോഗ വിദഗ്ധനുമാണ്. അഞ്ചു ഡോക്ടർമാർ ഉൾപ്പെടുന്നതാണ് ഈ കുടുംബം. മകൾ പ്രിയ ഏപ്രിൽ 13 നും സത്യേന്ദ്രദേവ് ഏപ്രിൽ 21 നുമാണ് കോവിഡിനു കീഴടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക