കൊറോണ വൈറസ് രോഗം അമേരിക്കയിൽ കനത്ത നാശം വിതക്കുമ്പോൾ വൈറ്റ് ഹൗസിലും അതീവ ജാഗ്രത. യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാത്തി മില്ലറിനും കൊറോണ സ്ഥിരീകിരിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കാത്തി. ഈ സാഹചര്യത്തിൽ മൈക്ക് പെൻസിനെയും ട്രംപിനേയും ദിവസവും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വൈറ്റ് ഹൗസില്‍ നിന്നും ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് പോസിറ്റീവ് കേസാണ് ഇത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപിന്റെ സഹായിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തി വരികയാണ്.