Image

നാണമില്ലേകുട്ടീ, അങ്ങനെ പറയാന്‍: മേഘ്നയ്ക്കെതിരെ നടി ജീജ

Published on 09 May, 2020
നാണമില്ലേകുട്ടീ, അങ്ങനെ പറയാന്‍: മേഘ്നയ്ക്കെതിരെ നടി ജീജ

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് നടി മേഘ്നയുടെ വിവാഹമോചനം. ചന്ദനമഴ  സീരിയലിലെ നായികയായ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന ശ്രദ്ധിക്കപ്പെട്ടത്. 


ചന്ദനമഴയില്‍ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടായിരുന്നു മേഘ്നയുടെ വിവാഹം. ഇതുവരെയും വിവാഹമോചനത്തെ കുറിച്ച്‌ മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു.


ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി നടി ജീജ രംഗത്ത്. 'അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍, നല്ല പയ്യന്‍, വല്ലതും വിളിച്ച്‌ പറയുമ്ബോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്'. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക