Image

ഐശ്വര്യ രാജേഷിന്റെ ത്രില്ലര്‍ സിനിമ; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 09 May, 2020
ഐശ്വര്യ രാജേഷിന്റെ ത്രില്ലര്‍ സിനിമ; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഐശ്വര്യ രാജേഷ്‌ നായികയായി എത്തുന്ന `തിട്ടം ഇരണ്ട്‌' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ വിജയ്‌ സേതുപതിയാണ്‌ പോസ്റ്റര്‍ പുറത്തു വിട്ടത്‌. ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ വിഘ്‌നേശ്‌ കാര്‍ത്തിക്‌ ആണ്‌. ലോക്ക്‌ ഡൗണ്‍ തീര്‍ന്ന്‌ സിനിമാ പ്രദര്‍ശനം വീണ്ടും തുടങ്ങുന്നതോടെ ചിത്രം പ്രദര്‍ശിപ്പിക്കും.

സതീഷ്‌ രഘുനാഥനാണ്‌ സംഗീത സംവിധാനം. രണസിങ്കം, ഭൂമിക, ജഗദീഷ്‌ എന്നിവയാണ്‌ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. വിജയ്‌ ദേവരക്കൊണ്ട നായികനായെത്തിയ വേള്‍ഡ്‌ ഫേമസ്‌ ലവറിലൂടെ തെലുങ്കിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്‌ ഐശ്വര്യ.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക