Image

`പീക്കു'സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഇര്‍ഫാന്റെ ഓര്‍മ്മകള്‍ പങ്കു വച്ച്‌ ദീപിക

Published on 09 May, 2020
`പീക്കു'സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍  ഇര്‍ഫാന്റെ ഓര്‍മ്മകള്‍ പങ്കു വച്ച്‌ ദീപിക


`പീക്കു'സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഇര്‍ഫാന്റെ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുന്ന ഹൃദയഹാരിയായ ഓര്‍മ്മക്കുറിപ്പുമായി ദീപിക പദുക്കോണ്‍. സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു ഫോട്ടോയും നടി പങ്കു വച്ചിട്ടുണ്ട്‌.
ചിത്രത്തില്‍ ദീപികക്കും ഇര്‍ഫാനുമൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ഷൂജിത്ത്‌ സര്‍ക്കാരുമുണ്ട്‌. ചിത്രത്തിലെ ഗാനം 'ലംസേ ഗുസര്‍ ഗയേ' എന്ന ഗാനത്തിന്റെ വരികളും ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്‌. ഇതിന്റെ അവസാനം ഇര്‍ഫാന്‌ അനുശോചനവും നടി പറയുന്നുണ്ട്‌. പീകു, റാണ, ഭാസ്‌ക്കര്‍ എന്നീ ഹാഷ്‌ടാഗുകളോടെയാണ്‌ കുറിപ്പ്‌ അവസാനിച്ചിരിക്കുന്നത്‌.
ദീപികയാണ്‌ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. പീക്കുവിന്റെ അച്ഛന്‍ ഭാസ്‌ക്കറായി വേഷമിട്ടിരിക്കുന്നത്‌ അമിതാഭ്‌ ബച്ചനാണ്‌. ഒരു കാബ്‌ കമ്പനിയുടെ ഉടമയായ റാണ ചൗധരിയായി വേഷമിട്ടിരിക്കുന്നത്‌ ഇര്‍ഫാനായിരുന്നു. അച്ഛനും മകള്‍ക്കുമിടയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അവര്‍ക്കിടയിലേക്ക്‌ കടന്നു വരുന്ന ഒരു കാബ്‌ കമ്പനി ഉടമയുടെയും കഥയാണ്‌ പീക്കു പറയുന്നത്‌. ഇറങ്ങിയ വര്‍ഷം തന്നെ മൂന്ന്‌ ദേശീയ അവാര്‍ഡുകളാണ്‌ പീക്കു സ്വന്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക