Image

സംവിധായകന്‍ ജിബിത് ജോര്‍ജ് അന്തരിച്ചു

Published on 09 May, 2020
സംവിധായകന്‍ ജിബിത് ജോര്‍ജ് അന്തരിച്ചു

എറണാകുളം :  'കോഴിപ്പോര്' എന്ന സിനിമയുടെ രണ്ട് സംവിധായകരില്‍ ഒരാളായ ജിബിത് ജോര്‍ജ് അന്തരിച്ചു. 30 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചുവേദനയെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക്ക് ഡൗണിന് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഇരിക്കെയാണ് മരണം.  അങ്കമാലി കിടങ്ങൂര്‍ സ്വദേശിയാണ്. ജിബിത് ജോര്‍ജും ജിനോയ് ജനാര്‍ദ്ദനനും ചേര്‍ന്നാണ് കോഴിപ്പോര് സംവിധാനം ചെയ്തത്.

നടി വീണ നന്ദകുമാര്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു. മാര്‍ച്ച് ആറിനാണ് ചിത്രം റിലീസായത്. ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന് ചിത്രത്തിന് ആദ്യം പേരിട്ടത്.  പിന്നീട് അത് മാറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക