Image

ഈ സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല'; സായ് പല്ലവി

Published on 10 May, 2020
ഈ സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല'; സായ് പല്ലവി

പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ തകര്‍പ്പന്‍ തുടക്കവുമായി വന്ന് തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലും സ്വന്തമായി ഒരു ഇടമുണ്ടാക്കാന്‍ കഴിഞ്ഞ നടിയാണ് സായ് പല്ലവി. കഴിഞ്ഞ് ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു നടിയുടെ പിറന്നാളാശംസ. ആരാധകരോടൊപ്പം നിരവധി താരങ്ങളും നടിയ്ക്ക് ആശംസയുമായി വന്നിരുന്നു. പോസ്റ്റുകള്‍ പങ്കുവെച്ചും സഹായങ്ങള്‍ നല്‍കിയും ആരാധകര്‍ നടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഇതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍.

എനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി. ഒരാവശ്യം വന്നപ്പോള്‍ സഹായിച്ചവരോട് കടപ്പെട്ടിരിക്കുന്നു. ചിത്രങ്ങളെല്ലാം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ നിങ്ങളെ കൊണ്ട് സാധിക്കട്ടെ' എന്നാണ് ട്വിറ്ററില്‍ സായ് കുറിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക