Image

നിലവിളിയിൽ ചെന്ന് നിൽക്കുന്ന ദൈവവിളി!

ജസ്റ്റിൻ Published on 11 May, 2020
നിലവിളിയിൽ ചെന്ന് നിൽക്കുന്ന ദൈവവിളി!
ഈ കുറിപ്പ് വായിക്കുന്ന എന്റെ പ്രിയപ്പെട്ടവരുടെ നെറ്റി ചുളിയുമെന്നും, എന്നോട് കുറച്ച് അതൃപ്തി തോന്നുമെന്നും മനസ്സിലാക്കി കൊണ്ടുള്ള ഒരു മുഖവുരയോടെ തന്നെ തുടങ്ങട്ടെ. ഒരു കന്യാസ്ത്രീ ആവുക എന്നത് തീർത്തും അപരിഷ്കൃതവും, കാലഹരണപ്പെട്ടതും, മാനവികതയ്ക്ക് എതിരായിട്ടുള്ളതുമായ ഒരു ആശയമാണ്.വായനക്കാരിൽ യേശുവിനെയും, ബൈബിളിനെയും മാതൃകയാക്കി ജീവിക്കുന്നവർ ഉണ്ടെങ്കിൽ, ആദ്യമേ ഒന്ന് മനസ്സിലാക്കുക. യേശുവോ, ബൈബിളോ 'കന്യാസ്ത്രീകൾ അല്ലെങ്കിൽ കർത്താവിന്റെ മണവാട്ടികൾ' എന്നൊരു ആശയം ഒരിടത്തും പ്രതിപാദിക്കുന്നില്ല, അല്ലെങ്കിൽ ആവശ്യപ്പെടുന്നില്ല എന്നതാണ് സത്യം. എന്നിട്ടും, കന്യാസ്ത്രീകളും, കന്യാസ്ത്രീ മഠങ്ങളും എങ്ങിനെ ഉണ്ടായി. കുടുംബത്തിൽ കന്യാസ്ത്രീകളോ, പാതിരിമാരോ ഉണ്ടെങ്കിൽ ആ കുടുംബം തറവാടിത്തമുള്ളവർ എന്നൊരു പൊതുധാരണ, പ്രത്യേകിച്ച് കേരളത്തിൽ എങ്ങിനെ, എപ്പോൾ ഉണ്ടായി? വർണ്ണചിത്രങ്ങളും, പൂമ്പാറ്റയും, തുമ്പിയും മാത്രം മനസ്സിലുള്ള പതിമൂന്നോ പതിനാലോ വയസ്സിൽ തന്നെ, അതായത്, കൗമാര സ്വപ്‌നങ്ങൾ പോലും മനസ്സിലേയ്ക്ക് എത്തുന്നതിന് മുൻപുള്ള കുരുന്നു പ്രായത്തിൽ തന്നെ, കൂലിയില്ലാതെ അടിമപ്പണി ചെയ്യിക്കുവാൻ, പെൺകുട്ടികളുടെ മാതാപിതാക്കളുമായി ഒരു ഉടമ്പടിയിൽ എത്തുന്ന സമ്പ്രദായം. അതിനുവേണ്ടി വലവീശാൻ ഇറങ്ങുന്ന ഒരുകൂട്ടം അധികാരികൾ. അവരുടെ മോഹവലയങ്ങളിൽ അകപ്പെട്ട് പൊന്നുമക്കളെ 'ദൈവവേലയെന്നും, ദൈവവിളിയെന്നും' ഓമനപ്പേരിട്ട് വിളിക്കുന്ന അധമസമ്പ്രദായത്തിലേയ്ക്ക് പറഞ്ഞുവിടുന്ന മാതാപിതാക്കൾ!

ക്രിസ്തുമതം പ്രചാരത്തിൽ ആയ കാലം മുതൽക്ക് തന്നെ ക്രിസ്തീയ സമൂഹങ്ങളിൽ, യേശുവിനെ അനുകരിക്കാനായി സ്വയം ജീവിതം സമർപ്പിച്ച സ്ത്രീകളുണ്ടായിരുന്നു. ഇവരൊക്കെ 'ക്രിസ്തുവിന്റെ ജീവിത പങ്കാളികൾ അല്ലെങ്കിൽ ക്രിസ്തുവിന്റെ വധുക്കൾ' എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചിരുന്നു. ഈ രീതിയിൽ ജീവിക്കാൻ തെരഞ്ഞെടുത്ത സ്ത്രീകൾ പ്രാർത്ഥനയിൽ ദിവസങ്ങൾ ചെലവഴിക്കുകയും അനുതപിക്കുന്ന പ്രവൃത്തികൾ ചെയ്യുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. ഈ പ്രവർത്തികൾ വഴി വിശ്വാസികൾക്കിടയിൽ തന്നെ ബഹുമാനവും, വിശേഷാധികാരങ്ങളും നേടുക എന്നൊരു ഉദ്ദേശവും ഇവർക്കുണ്ടായിരുന്നു.ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഒരു മഠത്തിൽ പ്രവേശിക്കുന്നത് വിവാഹം ഒഴിവാക്കാനുള്ള ഒരു നല്ല മാർഗമായിരുന്നു. നാലാം നൂറ്റാണ്ടിൽ പുരോഹിത സന്യസ്ഥർ ഓരോ ദേശങ്ങൾ കേന്ദ്രീകരിച്ച്, മഠങ്ങൾ സ്ഥാപിക്കുകയും അതിൽ കൂട്ടമായി വസിക്കുകയും ചെയ്തു. ഇവരെ പിന്തുടർന്ന് ഇതിനോട് ചേർന്നുതന്നെ കന്യാസ്ത്രീകളും മഠങ്ങൾ സ്ഥാപിച്ച് അതിൽ വാസം തുടങ്ങി. പിന്നീട് നൂറ്റാണ്ടുകളോളം യൂറോപ്പിൽ പലയിടങ്ങളിലും ഇവർ ഇതുപോലെ സന്യസ്‌ത ജീവിതം തുടർന്ന് പോന്നു. കുറേപ്പേർ മുഴുവൻ സമയം പ്രാർത്ഥനകളിലും ഉപവാസങ്ങളിലും മുഴുകി ജീവിച്ചപ്പോൾ, മറ്റ് കുറച്ചുപേർ മഠങ്ങളുടെ പുറത്തിറങ്ങി മതപ്രചാരണവും, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. കന്യാസ്ത്രീ മഠങ്ങളും, ആശ്രമ മഠങ്ങളും പരസ്പര സഹകരണത്തിൽ ഒന്നിച്ചു നീങ്ങിക്കൊണ്ടിരുന്നതിനാൽ, പല കന്യാസ്ത്രീകൾക്കും മാതൃത്വഭാഗ്യം അനുഭവിക്കാൻ സാധിച്ചിരുന്നു. എന്നാൽ 1298-ൽ പോപ്പ് ബോണിഫേസ് എട്ടാമൻ, ഈ രീതി പൂർണ്ണമായും നിരോധിക്കുകയും, കന്യാസ്ത്രീകൾ മഠങ്ങൾക്ക് ഉള്ളിൽ തന്നെ കഴിയണമെന്നും, പുറംലോകവുമായുള്ള ബന്ധം പാടില്ലെന്ന് കൽപ്പന പുറപ്പെടുവിക്കുകയും ചെയ്തു.

1477 മുതൽ 1484 വരെ മാർപ്പാപ്പയായിരുന്ന പോപ്പ് സിക്സ്റ്റസ് നാലാമൻ, വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെയും, സെന്റ് പീറ്റേഴ്സ് ബസിലിക്കായുടെയും പുനരുദ്ധാരണ പ്രവർത്തങ്ങൾക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങി. അതിന്റെ ഭാഗമായി കന്യാസ്ത്രീ മഠങ്ങൾ വത്തിക്കാന്റെ കീഴിലേക്ക് കൊണ്ടുവരികയാണ് ആദ്യം ചെയ്തത്. കൂലി കൊടുക്കാതെ പണിയെടുപ്പിക്കുക എന്നൊരു തന്ത്രപരമായ ആസൂത്രണമായിരുന്നു അതിനുപിന്നിൽ. അതിനുപുറമെ പ്രസ്തുത പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കുവാനായി മറ്റ് നടപടികളും പോപ്പ് സിക്സ്റ്റസ് ചെയ്തിരുന്നു. അതിവിടെ പ്രതിപാദിക്കുന്നില്ല. മാത്രമല്ല, മധ്യകാലഘട്ടങ്ങളിൽ പോപ്പുമാരുടെ നേതൃത്വത്തിൽ ധാരാളം യുദ്ധങ്ങൾ നടന്നിരുന്നു. യുദ്ധമുഖത്തുള്ള പുരോഹിതന്മാർക്കും, പട്ടാളക്കാർക്കുമുള്ള സഹായത്തിനായും ഈ കന്യാസ്ത്രീകളെ ഉപയോഗിച്ചിരുന്നു. ഈ സംഭവങ്ങൾ ആസ്പദമാക്കി The Agony and the Ecstasy എന്ന ഒരു ഇംഗ്ലീഷ് ചലച്ചിത്രം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. 1503 മുതൽ 1513 വരെ മാർപ്പാപ്പയായിരുന്ന ജൂലിയസ് രണ്ടാമനും, മൈക്കലാഞ്ചലോയുമാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ.

വിഷയം മാറിപ്പോകാതിരിക്കാനായി കൂടുതൽ ചരിത്രത്തിലേക്ക് കടക്കുന്നില്ല. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ, പ്രതിഫലം കൊടുക്കാതെ, അടിമപ്പണി ചെയ്യിക്കുവാനുള്ള ഒരു സമ്പ്രദായമായിരുന്നു അന്ന് മുതൽക്ക് തന്നെ കന്യാസ്ത്രീകളും, കന്യാസ്ത്രീ മഠങ്ങളും. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. പതിനാലോ പതിനഞ്ചോ വയസ്സിൽ കന്യാസ്ത്രീ മഠത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കുരുന്ന് പെൺകുട്ടികളെ പതിനെട്ട് വയസ്സുവരെ രൂപീകരണ പരിശീലനത്തിൽ (novitiate training) ഏർപ്പെടുത്തുന്നു. ഈ സമയത്ത് ഈ പെൺകുട്ടികൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെടാൻ സാധിക്കില്ല. പതിനെട്ട് വയസ്സാവുമ്പോഴേയ്ക്കും ഇവരെക്കൊണ്ട് ഒരു "നിത്യവൃതവാഗ്ദാനം" ചെയ്യിക്കുന്നു. അതായത് ബ്രഹ്മചര്യം, അനുസരണം, ദാരിദ്യം എന്നിവയാണ് നിത്യവൃതവാഗ്ദാനങ്ങൾ. ഇതിൽ ബ്രഹ്മചര്യമെന്നാൽ അവിവാഹിതയായിരിക്കണം എന്ന് മാത്രമാണെന്ന് മഠങ്ങളിൽ നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നു.

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയരുന്നതനുസരിച്ച് ഇപ്പോൾ മലയാളികളായ പെൺകുട്ടികളെ മഠത്തിൽ ചേരുവാൻ കിട്ടുന്നില്ല. കേരളത്തിലെ പല കന്യാസ്ത്രീ മഠങ്ങളിലും ഫിലിപ്പൈൻസിൽ നിന്നും, നൈജീരിയയിൽ നിന്നും മറ്റ് ദരിദ്രരാജ്യങ്ങളിൽ നിന്നുമൊക്കെ എത്തിയ പെൺകുട്ടികളാണ് കൂടുതൽ. ഇത്രയൊക്കെ വാർത്താമാധ്യമങ്ങൾ ശക്തമായിട്ടും, എത്രയോ ബോധവൽക്കരണം നടന്നിട്ടും, സർവ്വോപരി വിദ്യാഭ്യാസ നിലവാരം ഇത്രയും ഉയർന്നിട്ടും, വിവരസാങ്കേതിക വിദ്യ ഇത്രയും വിപുലമായിട്ടും, കന്യാസ്ത്രീ മഠങ്ങളിലേയ്ക്ക് ഇപ്പോഴും പെൺകുട്ടികളെ അയക്കുന്ന മാതാപിതാക്കളെ ഓർത്ത് ലജ്ജിക്കുന്നു. കഴിഞ്ഞ 33 കൊല്ലങ്ങളായി വാർത്തകളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും നാം നിരന്തരം കേട്ടുകൊണ്ടിരുന്ന സംഭവങ്ങളാണ് താഴെ കുറിക്കുന്നത്. എന്നിട്ടും പഠിക്കാത്തവരെ കുറിച്ച് എന്ത് പറയാൻ?

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ

1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല

1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി
1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി

2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ

2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല

2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.

2020: തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ. പി. ജോൺ

ദിവ്യ എന്ന പെൺകുട്ടി മരിച്ചത് എങ്ങിനെയാണെന്ന് എനിക്കറിയില്ല. എന്തായാലും അതൊരു അകാലമരണം തന്നെയാണ്. ആ മരണത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ എന്തൊക്കെയാണ്? ഒന്നുമറിയില്ല. കിണറ്റിൽ വീണു മരിക്കുന്ന കന്യാസ്ത്രീകളൊക്കെ ആത്മഹത്യ ചെയ്യുന്നു എന്നുള്ളതാണല്ലോ പരിസമാപ്തി.. ആത്മഹത്യ ചെയ്തതാണെങ്കിൽ കൂടി, അതിന് ആ പെൺകുട്ടിയെ പ്രേരിപ്പിച്ച മാനസികാസ്വാസ്ഥ്യം എന്തായിരുന്നു എന്ന് അറിയേണ്ടതല്ലേ? ആ കുഞ്ഞു പെൺകുട്ടിയോട് മാത്രം സഹതാപം. ഇനിയും ധാരാളം എഴുതാനുണ്ട്. പക്ഷേ, പ്രസ്തുത വിഷയത്തിൽ ധാരാളം കുറിപ്പുകൾ വന്നുകഴിഞ്ഞു. അതുകൊണ്ട് ഇതിവിടെ അവസാനിപ്പിക്കുന്നു.

ഇത് വായിച്ചിട്ട് ആർക്കെങ്കിലും ദഹനക്കേട് തോന്നുന്നെങ്കിൽ omeprazole ഗുളിക ചൂടുവെള്ളത്തോടൊപ്പം കഴിച്ചിട്ട് കുറച്ച് നടക്കുക. അല്ലാ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഊന്നിക്കൊണ്ട് സംവദിക്കാനാണെങ്കിൽ സംവദിക്കുക. കിണറ്റിൽ ശവം പൊന്തിയാലും, സെപ്റ്റിക് ശവം കണ്ടാലും... 'ഓ.. അതൊന്നും നമ്മെ ബാധിക്കുന്ന വിഷയമല്ലല്ലോ, പിന്നെന്തിനാണ് നമ്മൾ ഇതിൽ തലയിടുന്നത് എന്ന് ചിന്തിക്കുന്ന "ഫ്രാങ്കോയിസ്‌റ്റുകൾ" ഒന്ന് മനസ്സിലാക്കുക. നവീകരണം ഒരു വ്യക്തിയിൽ നിന്നും, കുടുംബത്തിലേയ്ക്കും, സമൂഹത്തിലേക്കും, നാട്ടിലേക്കും, രാജ്യത്തിലേയ്ക്കുമാണ് വ്യാപിക്കേണ്ടത്. പിന്തിരിപ്പൻ മൂരാച്ചികൾ തലയ്ക്ക് കയ്യും കൊടുത്ത് നെടുവീർപ്പെട്ടു കൊണ്ടിരിക്കുക. അപകടം നിങ്ങളുടെ സ്വന്തം വീടിന്റെ വാതിലിനരികിൽ എത്തുന്നത് വരെ.

നിലവിളിയിൽ ചെന്ന് നിൽക്കുന്ന ദൈവവിളി!
Join WhatsApp News
മൂത്ത്മുരടിച്ച കാളയും പശുവും 2020-05-11 19:35:10
⥌⥌ ഗബ്രിയേലേ നിൻ എരിതീവാൾ എവിടെ? മൂത്ത് മൂത്തു മുതു മുത്തപ്പൻ ആയാലും കുടുംബ ഭരണം വിട്ടുകൊടുക്കാത്ത 'ആൽഫ പുരുഷൻ' എന്ന മനോഭാവം / മനോരോഗം ഉണ്ടായിരുന്ന അബർഹാം പിതാവിൽ നിന്നും ആണ് ഇന്ന് മാഫിയ കൾട്ടുകൾ പോലെ ഭരണം നടത്തുന്ന വൻ കോർപറേഷൻ ആയി പരിണമിച്ച ക്രിസ്തുമതം തുടങ്ങിയത്. ക്രിസ്തുമതം എന്നത് വെറും പേര് മാത്രം. അവിടെ ക്രിസ്തിയം ആയി ഒന്നും നടക്കുന്നില്ല. അബ്രഹാം തന്നെ 2 പ്രാവശ്യം ഭാര്യ സാറായിയെ വ്യഭിചാരത്തിന് കൂട്ടി കൊടുത്തു, ഇതിൽ നിന്നും വളരെ പണം സമ്പാദിക്കുകയും ചെയിതു. പെൺ മക്കളെ അടിമകൾ ആയി വിൽക്കുകയും കന്നുകാലി സ്വത്തിന്റെ കൂടെ എണ്ണുകയും ചെയ്തിരുന്നു. എബ്രഹാമിൽ നിന്ന് തുടങ്ങിയ പിതാക്കൻമ്മാർക്ക്; സ്ത്രി വെറും ഉപഭോഗ 'സാധനം' മാത്രം ആയിരുന്നു, കേരളത്തിലെ നമ്പൂരി സമൂഹത്തെപോലെ. റോമൻ ജനാധിപത്യ ഭരണവും അടിമത്തം നിലനിർത്തി. എന്തിനു ഏറെ അമേരിക്കയിൽ കറുത്ത തൊലിനിറം ഉള്ളവരെ അടിമകൾ ആക്കി വെക്കുവാൻ വെളുത്ത തൊലിനിറക്കാർ ക്രിസ്തു മതത്തെയും ബൈബിളിനെയും ആണ് കൂട്ട് പിടിച്ചത്. ഇനിയും അവസരം വന്നാൽ അടിമത്തം പുനസ്ഥാപിക്കാൻ 25% അമേരിക്കക്കാർ തയ്യാർ ആണ്. ജനാധിപത്യ പരമായും സത്യസന്ധമായും വോട്ട് അവകാശം തടയുകയും ചെയ്യാതെ തിരഞ്ഞെടുപ്പ് നടത്തിയാൽ അമേരിക്കയിൽ വെള്ളക്കാരുടെ റിപ്പപ്ലിക്കൻ പാർട്ടി തൂത്തു എറിയപ്പെടും അതിനാൽ ആണ് അനേക വർഷങ്ങൾ ആയി കുതന്ത്രങ്ങൾ ഉപയോഗിച്ചു അവർ ഭരണത്തിൽ പിടിച്ചുനിൽക്കുന്നതു. അതിനാൽ ക്രിസ്തു മതത്തിൽ നിന്നും നീതിയും ന്യായവും പ്രതീഷിക്ക വേണ്ട. അമേരിക്കയുടെ ആഭ്യന്തര സമാധാനത്തിനും വർണ്ണ വിവേചനം എന്ന ഹീനതക്കും കൂട്ട് നിൽക്കുന്നത് ക്രിസ്തു മതം ആണ്. റോമൻ ചക്രവർത്തി തുടങ്ങിയ കൃസ്തുമതമൊരിക്കലും അടിമത്തത്തെ എതിർത്തില്ല എന്ന് മാത്രം അല്ല പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതൊക്കെ പഴയ കാര്യങ്ങൾ, ജനാധിപത്യം പേരിനു എങ്കിലും ഇന്നും നിലനിൽക്കുന്ന ഇന്ത്യയിൽ ' കന്യാസ്ത്രി' എന്ന അടിമത്തത്തെ നിയമം മുഘേന നിർത്തൽ ആക്കണം. ശക്തമായ നിയമങ്ങൾക്കു മാത്രമേ നീതി നിലനിർത്താൻ സാധിക്കയുള്ളു. ഉത്തവാദിത്തം ഇല്ലാതെ പെൺകുട്ടികളെ ജനിപ്പിച്ചു അവരെ കന്യക മഠം എന്ന കുപ്പയിലേക്കു എറിയുന്ന മാതാ പിതാക്കളെ ശിക്ഷിക്കണം. പിതിർ സ്വത്തു പെൺകുട്ടികൾക്കും തുല്യമായി വീതിക്കണം. ഇതൊക്കെ ആയാലും ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു കന്യാസ്ത്രി ആകുവാൻ പോകുന്ന പെൺ കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കണം, കന്യക മഠങ്ങളിലെ ഭീകരതയെപ്പറ്റി ബോധവൽക്കരിക്കണം. ദാരിദ്ര്യം എന്ന പിശാച് ആണ് പലപ്പോഴും ഇവരെ അടിമത്തത്തിനും വെപ്പാട്ടി പണിക്കും കൂട്ടി കൊടുക്കുന്നത് എന്നത് ഒരു ഭയാനക സത്യം തന്നെ. അതിനാൽ മനുഷത്വം ഉള്ള മാതാപിതാക്കൾ അവരുടെ പെൺകുട്ടികളെ സഭക്ക് വിൽക്കരുത്. 'കർത്താവിന്റെ മണവാട്ടി, കാമ വെകിളി പിടിച്ച പുരോഹിത കാളയുടെയും ഭ്രാന്തു പിടിച്ച മൂത്ത കിളവി കന്യാസ്ത്രിയുടെയും വെറും ഉപഭോഗ വസ്തു ആയി മാറുന്നു എന്ന സത്യം മനസ്സിൽ ആക്കുക. ഭ്രാന്തുപിടിച്ച സഭയെ തളക്കുവാൻ എല്ലാ മനുഷ സ്നേഹികളും മുന്നോട്ടു വരിക. നാളിതുവരെ സഭ നടത്തിയ കൊലപാതകങ്ങൾ ഒതുക്കിയത് കൈക്കൂലി വാങ്ങിയ പോലീസ് ആണ്. അവർക്കും അർഹിക്കുന്ന ശിക്ഷ കൊടുക്കുക. അപ്പോൾ സത്യങ്ങൾ പുറത്തു വരും. അപ്പോള്‍ നീതി വറ്റാത്ത നദിപോലെ ഒഴുകും. -andrew.c
A.P. Kaattil. 2020-05-12 00:24:12
നമ്മുടെ രാജ്യം ഭരിക്കുന്നത് കത്തോലിക്കാ സഭയോ പുരോഹിതന്മാരോ അല്ല. ഇവിടെ നിയമമുണ്ട് നിയമപാലകരുണ്ട്, നിയമജ്ഞരുണ്ട് വിധി കർത്താക്കളുണ്ട്..ഒരു കൊലപാതകം നടന്നാൽ എന്തു ചെയ്യണെന്നതിന് പ്രോട്ടോകോളുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും കോൺെന്റുകളുമായി ബന്ധെപ്പെട്ട് നടന്ന മരണ പരമ്പരകളെ, കൊലപാതകങ്ങൾ എന്ന് ചൂണ്ടികാണിച്ചിട്ടു പോലും തൃപ്തികരമായ അന്വേഷണങ്ങൾ നടന്നിട്ടില്ല, നടക്കുന്നില്ല എന്ന സംശയം ജനങ്ങളിൽ നില നിൽക്കുന്നത് ഒരു പരിക്ഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ആരാണ് ഈ സംശയങ്ങൾക്ക് ഉത്തരവാദി? നീതിന്യായ ഉദ്യോഗസ്തരോ അതോ പുരോഹിതരോ? ഇത്തരം കേസുകളിൽ പുരോഹിതർ എന്നും പ്രതിസ്ഥാനത്ത് തന്നെ. മരണം കൊലപാതക മെങ്കിൽ അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടത് നിയമ പാലകരുടെ ചുമതലയാണ്. ഇത് വിസ്മരിച്ച് കത്തോലിക്കനെ പുലഭ്യം പറയാൻ ഒരവസരം കിട്ടിയപ്പോൾ അതു വിനിേഗിക്കുന്ന എല്ലാ കാത്തലിക്ക് ഫോബിയാക്കാരോടും ഒരു ചോദ്യം : എവിടെ നിങ്ങളുടെ നിയമ പാലകർ, അന്വേഷിക്കൂ, അവരോടു ചോദിക്കൂ എന്താണ് സംഭവിച്ചെതെന്ന്.
JACOB 2020-05-12 08:04:25
The time has come to END this convent system NOW. It was created for cheap labor. Parents, do not send your daughters to convents.
കന്യാസ്ത്രി മരിച്ചാൽ 2020-05-12 08:55:20
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്ന... കന്യാസ്ത്രി മരിച്ചാൽ അത് അച്ചന്മാരുടെ വ്യഭിചാരവുമായി ബന്ധപ്പെട്ടതാണ്. എന്തൊരു ന്യായമാണിത്? മഠത്തിലെ കന്യാസ്ത്രീകളെ വൈദിക്ർ സ്‌കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചിരുന്നുവത്രെ. അതിൽ തെറ്റുണ്ടോ? സഹോദരൻ സഹോദരിയെ സ്‌കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചാൽ അതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? വൈദികരും കന്യാസ്ത്രികളുമെല്ലാം കുട്ടത്തോടെ വ്യഭിചരിക്കാൻ നടക്കുകയാണെന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാനാണ്? ലൂസി എന്ത് പറയുന്നു?
Sudhir Panikkaveetil 2020-05-12 10:03:28
സത്യം ജയിക്കും, ദൈവം ചോദിക്കും, നീതി ലഭിക്കും ഇതൊക്കെ പണ്ട് കാലം മുതൽ കേൾക്കുന്ന തട്ടിപ്പുകളാണെന്നും ഇതൊന്നും ഒരു കാലത്തും സംഭവിച്ചിട്ടില്ല, സംഭവിക്കുകയില്ലെന്നു മനസ്സിലാക്കി മനുഷ്യൻ ജീവിക്കണം. നഷ്ടപ്പെടുന്നവർക്ക് നഷ്ടപ്പെടും. തോൽക്കുന്നവർ തോൽക്കും. കയ്യൂക്കുള്ളവൻ കാര്യക്കാരൻ. അതാണ് സത്യം. ഹിന്ദുമതക്കാർ പറയുന്നു സത്യത്തെ സ്വർണ്ണ പാത്രം കൊണ്ട് മൂടിവച്ചിരിക്കയാണെന്നു അതായത് അത് പൊക്കാൻ സാധാരണകാരനെകൊണ്ട് കഴിയില്ല. സഭയിലെ കുറച്ച് പേര് കുറ്റം ചെയ്യുന്നെങ്കിൽ എന്തിനു സഭയെ പറയുന്നു. സഭ വളരെ നല്ല നന്മകൾ ചെയ്തിട്ടുണ്ടല്ലോ? പിന്നെ മനുഷ്യർക്ക് സത്യം പഥ്യമല്ല. ഇവിടെ ശ്രീ ആൻഡ്രുസ് സത്യം വിളിച്ച് പറയുന്നുണ്ട്. ആര് കേൾക്കുന്നു.
V. J. Kumar 2020-05-12 14:03:30
Well said. Really sad and unfortunate incident again.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക