Image

കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച മുജീബുറഹ്മാന്റെ മൃതദേഹം സംസ്‌കരിച്ചു

Published on 13 May, 2020
കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ച മുജീബുറഹ്മാന്റെ മൃതദേഹം സംസ്‌കരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച കോവിഡ് ബാധിച്ചു മരണമടഞ്ഞ തിരൂര്‍ - തവനൂര്‍ മംഗലം വഞ്ഞേരി പറന്പില്‍ ചെറിയ തലാപ്പില്‍ മുജീബുറഹ്മാന്റെ മൃതദേഹം സുലൈബിക്ക്കാത്തില്‍ സംസ്‌കരിച്ചു.

ശവസംസ്‌കാര ചടങ്ങില്‍ കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് , കുവൈത്ത് കെ.എംസിസി. എംബസി വോളണ്ടിയര്‍മാരായ ഷാഫി കൊല്ലം, സലീം നിലന്പുര്‍ എന്നിവര്‍ സംബന്ധിച്ചു. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ നേരത്തെ ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ നേതൃത്വത്തില്‍ കുവൈത്ത് കെ.എംസിസി പൂര്‍ത്തിയാക്കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക