Image

സണ്‍ഗ്ലാസ് ധരിച്ച് മലയാളത്തിന്റെ കറുത്തമ്മ ന്യൂയോര്‍ക്കില്‍, കൂടെ സുരഭിയും

Published on 13 May, 2020
സണ്‍ഗ്ലാസ് ധരിച്ച് മലയാളത്തിന്റെ കറുത്തമ്മ ന്യൂയോര്‍ക്കില്‍, കൂടെ സുരഭിയും


നാടകത്തിലൂടെ സിനിമയിലെത്തിയ നടിയാണ് സുരഭി ലക്ഷ്മി. നിരവധി സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള നടി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ല്‍ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ രാജ്യമെങ്ങും പ്രശസ്തയായി. മിനിസ്‌ക്രീനിലെ ചിരിപ്പിക്കുന്ന ഹാസ്യപരിപാടികളിലൂടെയും നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി

ലോക്ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ സുരഭി നടി ഷീലയോടൊപ്പമുള്ള പഴയ ഒരു ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ന്യൂയോര്‍ക്കില്‍ ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളാണ് സുരഭി ആരാധകര്‍ക്കായി പങ്കുവെക്കുന്നത്. മലയാളി സിനിമാപ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുളള നടി ഷീലയ്ക്കൊപ്പം കൂളിങ് ഗ്ലാസ് വച്ച് സ്‌റ്റൈലില്‍ ഇരുവരും നടന്നു വരുന്ന വിഡിയോ ആണ് സുരഭി പങ്കുവെക്കുന്നത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക