Image

കീര്‍ത്തി സുരേഷ് നായികയാകുന്ന 'പെന്‍ഗ്വിന്‍' ഓണ്‍ലൈന്‍ റിലീസിന്

Published on 13 May, 2020
കീര്‍ത്തി സുരേഷ് നായികയാകുന്ന 'പെന്‍ഗ്വിന്‍' ഓണ്‍ലൈന്‍ റിലീസിന്


കൊറോണ വൈറസിനെ നേരിടാന്‍ രാജ്യം മുഴുവന്‍ ലോക് ഡൗണിലായിട്ട് ദിവസങ്ങളായി. ചില ഇളവുകള്‍ നല്‍കിയെങ്കിലും ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തില്‍ ജ്യോതികയുടെ സിനിമയ്ക്ക് പിന്നാലെ തമിഴില്‍ മറ്റൊരു സിനിമ കൂടി തീയേറ്റര്‍ ഒഴിവാക്കി ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രം 'പെന്‍ഗ്വിന്‍' ആണ് ആമസോണ്‍ പ്രൈമില്‍ നേരിട്ടു റിലീസ് ചെയ്യാനായി ഒരുങ്ങുന്നത്. മുമ്പ് ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നതിനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ അടുത്ത സിനിമയും എത്തുന്നത്.

ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമായാല്‍ തമിഴിനൊപ്പം പെന്‍ഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിലെത്തുമെന്നും സിനിമയുടെ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായാണ് സിഫി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന പെന്‍ഗ്വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. സന്തോഷ് നാരായണന്‍ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയും എഡിറ്റിംഗ് അനില്‍ കൃഷുമാണ്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക