Image

‘ഹാപ്പി ഡേയ്‌സ്’ താരം നിഖില്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Published on 14 May, 2020
 ‘ഹാപ്പി ഡേയ്‌സ്’ താരം നിഖില്‍ സിദ്ധാര്‍ഥ് വിവാഹിതനായി

തെലുങ്ക് താരം നിഖില്‍ സിദ്ധാര്‍ഥ് വിവാഹിതനായി. ഡോക്ടറായ പല്ലവി വര്‍മ്മയാണ് വധു. സാമൂഹിക അകലം പാലിച്ച് നിയമങ്ങളെല്ലാം അനുസരിച്ചാണ് ഹൈദരബാദിലെ ഫാം ഹൗസില്‍ പരമ്പരാഗ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

കുറച്ച് കുടുംബാംഗങ്ങള്‍ മാത്രമാണ് വിവാഹത്തിനെത്തിയത്. ഫെബ്രുവരിയിലായിരുന്നു നിഖിലിന്റെയും പല്ലവിയുടെയും വിവാഹനിശ്ചയം. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന വിവാഹം കൊറോണ ഭീഷണിയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

‘ഹാപ്പി ഡേയ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് നിഖില്‍ ശ്രദ്ധേയനാകുന്നത്. ‘കാര്‍ത്തികേയ’, ’18 പേജസ്’ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക