Image

ഉദ്ഘാടനം കൂടെവിടെയിലെ പുതുമുഖം; നടനായ കാലത്തെ ഓര്‍മ്മ പങ്കുവച്ച് റഹ്മാന്‍

Published on 14 May, 2020
ഉദ്ഘാടനം കൂടെവിടെയിലെ പുതുമുഖം; നടനായ കാലത്തെ ഓര്‍മ്മ പങ്കുവച്ച് റഹ്മാന്‍

ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ഓര്‍മ്മകളും മുന്‍ അനുഭവങ്ങളുമൊക്കെ പങ്കുവച്ചിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ റഹ്മാന്‍. അരങ്ങേറ്റചിത്രമായിരുന്ന, പി പത്മരാജന്റെ കൂടെവിടെ തീയേറ്ററുകളിലെത്തിയതിനു പിറ്റേ വര്‍ഷം താന്‍ പങ്കെടുത്ത ഒരു ഉദ്ഘാടന പരിപാടിയുടെ പത്രപ്പരസ്യമാണ് റഹ്മാന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്റേതാണ് പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വ്വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന്‍ റഹ്മാന്‍ ആണെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം റഹ്മാന്റെ ഒരു പാസ്‌പോര്‍ട്ട് സൈസ് ചിത്രവുമുണ്ട്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക