Image

ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ വിജയം

Published on 15 May, 2020
ഓക്‌സ്ഫഡ്  വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ വിജയം
ലണ്ടന്‍ :ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമാണെന്നു കണ്ടതായി അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വര്‍ധിച്ചെന്നും ദോഷകരമായ പ്രതിപ്രവര്‍ത്തനം ഉണ്ടായില്ലെന്നും ഗവേഷകര്‍ അറിയിച്ചു.

കോവിഡിന്റെ മാരക പ്രത്യാഘാതമായ ന്യൂമോണിയ, വാക്‌സിന്‍ പരീക്ഷിച്ച കുരുങ്ങുകള്‍ക്കു പിടിപെട്ടില്ലെന്നതു പ്രതീക്ഷ നല്‍കുന്നു. ശ്വാസനാളത്തിലും ശ്വാസകോശ സ്രവങ്ങളിലും വൈറസുകളുടെ പെരുക്കം കുറവായിരുന്നു. എന്നാല്‍ മനുഷ്യരില്‍ നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലം കൂടി വന്നാല്‍ മാത്രമേ വാക്‌സിന്‍ ഫലപ്രദമാണെന്നു പറയാന്‍ സാധിക്കൂ. ആദ്യ ഫലം അടുത്തമാസം വ്യക്തമാകും.– ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രഫസര്‍ സാറ ഗില്‍ബര്‍ട്ട് പറഞ്ഞു.

മനുഷ്യനിലും പരീക്ഷണം വിജയിച്ചാല്‍ ലോകത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും പരീക്ഷണം നടത്തും. അതിനു ശേഷമേ വ്യാവസായിക ഉല്‍പാദനം തുടങ്ങൂ. ഇന്ത്യ ഉള്‍പ്പെടെ ഈ ഗവേഷണത്തില്‍ പങ്കാളിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക