Image

സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Published on 17 May, 2020
സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കൊല്ലം അഞ്ചല്‍ സ്വദേശി ഇടിമുളക്കല്‍ ആതിരഭവനില്‍ മധുസൂദനന്‍ പിള്ള (61) റിയാദില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയിലിരിക്കെ മരണമടഞ്ഞു. മേയ് മൂന്നിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സി സി സി എന്ന കമ്പനിയില്‍ ഡ്രൈവിംഗ് ട്രെയിനര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. 25 വര്‍ഷത്തോളം അദ്ദേഹം ദുബായിലും കുവൈത്തിലും ജോലി ചെയ്തിട്ടുണ്ട്.

രമ മണിയാണ് ഭാര്യ. ആതിര ഏക മകളും വിഷ്ണു മരുമകനുമാണ്. പത്മാക്ഷിയമ്മ മാതാവ്. പ്രഭാകുമാര്‍, വരദരാജന്‍, പത്മരാജന്‍ പിള്ള, ജലജ കുമാരി എന്നിവര്‍ സഹോദരങ്ങളാണ്.
ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികളുടെ എണ്ണം പതിമൂന്നായി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക