Image

ചൈനയില്‍ കോവിഡ് കേസുകള്‍ കുറയുന്നതിന് പിന്നിലെ മരുന്നു വെളിപ്പെടുത്തി ഷാങ്ഹായിലെ ഇന്ത്യന്‍ ഡോക്ടര്‍

Published on 18 May, 2020
ചൈനയില്‍ കോവിഡ് കേസുകള്‍ കുറയുന്നതിന് പിന്നിലെ മരുന്നു വെളിപ്പെടുത്തി ഷാങ്ഹായിലെ ഇന്ത്യന്‍ ഡോക്ടര്‍

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് ഏതെന്ന് വെളിപ്പെടുത്തി ഷാങ്ഹായില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ ഡോ. സഞ്ചീവ് ചൗബെ. സിങ്ക്, ഹൈഡ്രോക്സിക്ലോറോക്വിന്‍, ആന്റിബയോട്ടിക് ആയ അസിത്രോമൈസിന്‍ തുടങ്ങിയവയുടെ മിശ്രണമാണ് കോവിഡ്-19 രോഗികള്‍ക്ക് ചൈന നല്‍കുന്നത്.


 വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മരുന്ന് ഉപയോഗിച്ച്‌ ചികിത്സിച്ച രോഗികള്‍ക്ക് ഭേദപ്പെടുന്നുണ്ടെന്നും ഐസിയുവില്‍ കിടത്തേണ്ട സാഹചര്യം കുറയുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ തുടര്‍ച്ചയായി ഒന്‍പതു തവണ കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തനാണെന്നു സ്ഥിരീകരിക്കൂ.


 ശ്വസന സംവിധാനത്തെ മാത്രമാണ് കൊറോണ വൈറസ് ബാധിക്കുന്നതെന്ന് പറയാനാകില്ല. സ്ട്രോക് വന്ന് മരിച്ച കോവിഡ് രോഗിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയരക്തക്കുഴലുകളുടെ ഉള്‍വശം വിങ്ങിയിരിക്കുന്നത് കണ്ടിരുന്നു. ഒരാള്‍ മരിച്ച്‌ അഞ്ച് ദിവസം വരെ വൈറസ് ശരീരത്തിലുണ്ടാകും. ആറാം ദിവസം അതു പോകുമെന്നും സഞ്ചീവ് ചൗബെ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
John 2020-05-18 10:06:23
America could have saved a lot of patients if they adopted these medicines. Dr. Fauci and CDC did not help. Now the media is asking why there are more deaths in America? Duh...
Oommen 2020-05-18 10:52:57
The governors in NY and NJ failed terribly to do their job. In NY he is a smart talker and a poor performer blaming everyone else except himself. He had no preparation or planning whatsoever. So sad.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക