Image

പേപ്പര്‍ പാര്‍ക്കിംഗ് ടിക്കറ്റ് ഇല്ല ,ദുബായില്‍ ഇനിമുതല്‍ ഇ -ടിക്കറ്റ്

Published on 18 May, 2020
പേപ്പര്‍ പാര്‍ക്കിംഗ് ടിക്കറ്റ് ഇല്ല ,ദുബായില്‍ ഇനിമുതല്‍ ഇ -ടിക്കറ്റ്


ദുബായ് : വാഹന ഉടമകള്‍ ഏറെ നാളായി ഉയര്‍ത്തിയിരുന്ന ആവശ്യം ദുബായില്‍ യാഥാര്‍ഥ്യമാകുന്നു . ഇനി മുതല്‍ പേപ്പര്‍ പാര്‍ക്കിംഗ് ടിക്കറ്റ് വാഹനങ്ങളിലെ ഡാഷ്‌ബോര്‍ഡിലും ,വിന്‍ഡ് ഷീല്‍ഡിലും പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് റോഡ് സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി അറിയിച്ചു .

പാര്‍ക്കിംഗ് മേഖലകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന ആധുനിക പാര്‍ക്കിംഗ് ടിക്കറ്റ് മെഷീനുകളില്‍ വാഹനത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്ത് പണം അടച്ചാല്‍ ഇ-ടിക്കറ്റ് ലഭ്യമാകുന്നതാണ് പുതിയ രീതി . ഇതോടെ പേപ്പര്‍ ടിക്കറ്റ് എടുത്ത ശേഷം വീണ്ടും വാഹനത്തിലേക്ക് നടന്നുപോയി ടിക്കറ്റ് പ്രദര്‍ശിപ്പിക്കേണ്ട ആവശ്യം ഇല്ലാതാകുകയാണ് . ഇതിനുവേണ്ടിയുള്ള ആധുനിക മെഷീനുകള്‍ ദുബായിലെ പാര്‍ക്കിംഗ് മേഖലകളില്‍ സ്ഥാപിച്ചു തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക