Image

മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയശേഷം മാസ്‌ക് ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് മംമ്ത

Published on 18 May, 2020
മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയശേഷം മാസ്‌ക് ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് മംമ്ത
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏവരും മാസ്‌കും സാനിറ്റൈസറുമൊക്കെ ഇതിനകം ശീലമാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ചിലരെങ്കിലും മാസ്‌ക് ഇനിയാവശ്യമില്ലെന്ന രീതിയിലേക്ക് മാറിയിട്ടുമുണ്ട്. ഈ അവസരത്തില്‍ മാസ്‌കിന്റെ പ്രാധാന്യത്തെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. താന്‍ ഏഴു വര്‍ഷത്തോളമായി മാസ്‌കണിഞ്ഞ് ജീവിക്കുന്നയാളാണെന്ന് നടി പറഞ്ഞിരിക്കുകയാണ്.

7 വര്‍ഷങ്ങളായി മാസ്‌കണിഞ്ഞ് ജീവിക്കുന്ന ഒരാളാണ് താനെന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞിരിക്കുകയാണ്. അതു തരുന്ന സുരക്ഷിതത്വം ചെറുതല്ലെന്നും മംമ്ത കൂട്ടിചേര്‍ക്കുന്നു. മാസ്‌ക് ഒരു ശല്യമല്ല, മാസ്‌കിനെ സ്‌നേഹിച്ചുതുടങ്ങാം നമുക്കെന്നും താരത്തിന്റെ വാക്കുകള്‍.

2009ല്‍ തനിക്ക് കാന്‍സര്‍ വന്നു. കീമോതെറാപ്പി ചികിത്സ തുടങ്ങി, 2013ല്‍ മജ്ജ മാറ്റിവയ്ക്കല്‍ നടത്തി. അതിനുശേഷം മാസ്‌ക് കൂടെ കൂട്ടിയെന്ന് മംമ്ത മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. മാസ്‌ക് എപ്പോഴും കൂടെ കൊണ്ടു നടന്നാല്‍ പല ദുരിതങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാസ്‌ക് കൂടെയുണ്ടാകുമെന്നും മംമ്ത പറയുന്നു.

മജ്ജ മാറ്റിവയ്ക്കലിന് ശേഷം ഒന്നരമാസം ആരുമായും ഇടപഴകാതെ ഒരു മുറിയില്‍ കഴിയേണ്ട അവസ്ഥയായിരുന്നു. അന്നായിരുന്നു ആദ്യ ക്വാറന്റീന്‍ അനുഭവം. അന്നൊക്കെ മാസ്‌ക് ധരിച്ചു തുടങ്ങി. പിന്നെ ശീലമായി. പുറത്തുപോകുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം ധരിക്കാറുണ്ടെന്ന് മംമ്ത പറഞ്ഞിരിക്കുകയാണ്.

മാസ്‌ക് ധരിക്കുന്നതുമൂലം ശ്വാസം മുട്ടലോ അസ്വസ്ഥതയോ ഇല്ല. നമ്മള്‍ പല തരത്തിലുള്ളവരുമായി ഇടപഴകുമ്പോള്‍ സുരക്ഷിതത്വം നല്‍കും. തുടക്കം ചെറിയ ബുദ്ധിമുട്ടുകളുണ്ടാകാം. വലിയ രക്ഷ്തമാര്‍ഗ്ഗമാണിത്. ജപ്പാനില്‍ ഇത് സര്‍വ്വസാധാരണമാണെന്ന് മംമ്ത പറയുന്നു.

മാസ്‌ക് ഇനിയുള്ള കാലം നമുക്കൊരു ശീലമല്ല, സംസ്‌കാരമാക്കാം. മാസ്‌കിനെ സ്‌നേഹിച്ചുതുടങ്ങാം. ജീവിതത്തിന്റെ ഭാഗം തന്നെയാക്കാം, മാസ്‌ക് ഒരു കൂട്ട് തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ ശ്രദ്ധേയ താരം.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക