ഹൂസ്റ്റണ്‍: കോവിഡ് 19 ന്റെ ഈ പ്രത്യേക സമയത്തു, ഫിലഡല്‍ഫിയായില്‍ ഈ വര്‍ഷം നടക്കേണ്ട 38-ാം പിസിഎന്എക്കെ കോണ്‍ഫറന്‍സ് 2022 ജൂലൈയിലേയ്ക്കു മാറ്റിയ സാഹചര്യത്തില്‍ 39-ാം മത് പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് 2023 ല്‍ ഹൂസ്റ്റണില്‍ നടത്താന്‍ തീരുമാനിച്ചതായി 39-ാം കോണ്‍ഫറന്‍സ് കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ അറിയിച്ചു.
ഉപദേശ ഐക്യമുള്ള വിവിധ പെന്തെക്കോസ്തു സഭകളുടെ സംയുക്ത സമ്മേളനമാണ് പിസിഎന്എക്കെ കോണ്‍ഫറന്‍സ്. 2023 ല്‍ ജൂലൈയില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഈ പെന്തക്കോസ്തു സംയുക്ത സമ്മേളനത്തില്‍ സ്ഥലവും തീയതിയും പുറകെ അറിയിക്കും ഈ സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി വിശ്വാസ സമൂഹത്തിന്റെ പ്രത്യേക പ്രാര്‍ഥന കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ അഭ്യര്‍ഥിച്ചു.
നമ്മൾ വസിക്കുന്ന ഭൂമി, ഭൂമിയെ ഉൾക്കൊള്ളുന്ന സൗര്യയൂധം, കോടിക്കണക്കിനു സൗര്യയൂദങ്ങളെ
ഉൾക്കൊള്ളുന്ന മിൽക്കിവേ, കോടിക്കണക്കിനു മിൽക്കിവേ ഉൾക്കൊള്ളുന്ന പ്രപഞ്ചം- അനന്തം അജ്ഞാതം. ഇപ്പോൾ ഇതാ നാസ സയൻറ്റിസ്റ്റുകൾ പറയുന്നു ഇ പ്രപഞ്ചത്തിനു സമാന്തരം ആയി നെഗറ്റീവ് പ്രപഞ്ചം ഉണ്ട്. അവിടെ സമയം പുറകോട്ടു ആണ്. സമയത്തെ പുറകോട്ടു കറക്കിയാൽ നമുക്ക് ഗലീല കടലിലെ വെള്ളത്തിന്മേൽ നടക്കുന്ന യേശുവിനെ കാണാം, ഭാരത യുദ്ധം കാണാം, ദിനോസറുകളെ കാണാം,
യേശുവേ, നീ വീണ്ടും വരണ്ട, ഞങ്ങൾ അങ്ങോട്ട് വരാം!- andrew
യേശു 2020-05-20 10:40:12
നിങ്ങൾ ഇങ്ങോട്ടും വരണ്ട ഞാൻ അങ്ങോട്ടും വരുന്നില്ല . നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൗത്യം പൂർണ്ണമാക്കു . മനുഷ്യരെ സ്നേഹിക്കു, നഗ്നരെ ഉടുപ്പിക്കൂ, വിശക്കുന്നവർക്ക് ആഹാരം കൊടുക്ക്, അഭയാർത്ഥികൾക്ക് അഭയം നൽകു . എത്രയോ അഭയാർത്ഥികൾ കോവിഡിനെ ഭയന്ന് പുറത്തിറങ്ങാതെ ആഹാരം കഴിക്കാതെ പുരക്കകത്ത് ഇരിക്കുമ്പോൾ, നിങ്ങൾ ട്രംപിനെ അവതാര പുരുഷനായി കണ്ടുകൊണ്ട്, അയാളെ അധികാരത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. കഷ്ടം ! എവിടെയാണ് നിങ്ങൾക്ക് തെറ്റ് പറ്റിയത്? സ്വർഗ്ഗരാജ്യം ഭൂമിയിൽ സൃഷ്ടിക്കു സ്നേഹിതരെ. ഞാൻ വിഭാവനം ചെയ്ത സ്വർഗ്ഗത്തിന് ജാതിമതത്തിന്റെ അതിർ വരമ്പുകൾ ഇല്ല . പെന്തിക്കോസ്തു ബ്രദർ, യാക്കോബായ, കത്തോലിക്കാ മാർത്തോമ വിഭാഗീയത ഇല്ല . കോണ്‍ഫ്രന്‍സുകൾ ഉപക്ഷിച്ച് നിന്റെ അയൽക്കാരന് സൗഖ്യമാണോ എന്ന് അന്വേഷിക്കുക. സ്വർഗ്ഗരാജ്യം നിങളുടെ ഇടയിലാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല