Image

വന്ദേ ഭാരത് മിഷന്‍; കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെട്ടു

Published on 20 May, 2020
 വന്ദേ ഭാരത് മിഷന്‍; കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെട്ടു


കുവൈത്ത് സിറ്റി : വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള IX0396 വിമാനം 178 യാത്രക്കാരുമായി 3 .55 നാണു പുറപ്പെട്ടത് . ഇതില്‍ 3 കുട്ടികളും ഉള്‍പ്പെടും.

ഗള്‍ഫില്‍നിന്നു ഇന്ന് അഞ്ച് വിമാനങ്ങളാണ് പ്രവാസികളുമായി നാട്ടിലെത്തുന്നത്. ദോഹ - ഹൈദരാബാദ്, ദുബായ് - കൊച്ചി, മസ്‌ക്കറ്റ് - ബംഗളുരു, സലാല - കോഴിക്കോട് എന്നിവയാണ് മറ്റു സര്‍വീസുകള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക