image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കുതികാല്‍വെട്ട് സാഹിത്യ ചരിത്രങ്ങള്‍‍; ട്രമ്പിനെതിരെയും (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

kazhchapadu 21-May-2020
kazhchapadu 21-May-2020
Share
image
കൂടെനിന്നിട്ടു കുതികാല് വെട്ടുന്ന സ്വഭാവം മലയാളിക്കുണ്ടെന്നു മലയാളികള്‍ തന്നെ പറയാറുണ്ട്. അത് ചുമ്മാ നമ്മള്‍ കോട്ടയംകാര് പറയുന്നെന്നേയുള്ളു. നമ്മളെക്കണ്ടു പലതും പഠിച്ച കൂട്ടത്തില്‍ അമേരിക്കന്‍ സായിപ്പും ഈ ഉഡായിപ്പ് സ്വായത്തമാക്കിക്കഴിഞ്ഞു .

പണ്ടൊരു മത്തായിനെഹ്രുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയിരുന്നിട്ടു, സൗകര്യം കിട്ടിയപ്പോള്‍, മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ പ്രിയപത്‌നിയുമായി നമ്മുടെ പ്രിയങ്കരന്‍ നെഹ്റുജി നടത്തിയ ലീലാവിലാസങ്ങള്‍ മുതല്‍ ഇന്ദിരാജിയുടെ തന്നിഷ്ടവും വൈകിട്ടത്തെ വിസ്‌കിയടി വരെ ഒരു പുസ്തകത്തില്‍ എഴുതിപ്പിടിപ്പിച്ചു പ്രസിദ്ധനായി, പെട്ടെന്ന് കുറേ പണവും സമ്പാദിച്ചു. അധികാരികളെ നാറ്റിച്ചു എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റുപോകും എന്നത് ചരിത്രസത്യമായിക്കഴിഞ്ഞു . തൊലിക്കട്ടിയുള്ളവര്‍ പലതും വളച്ചൊടിച്ചു മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയെന്നൊക്കെ പിന്നീട് ഉല്‍ഘോഷിച്ചു കൊണ്ട് വായനക്കാരില്‍ ഇടം പിടിച്ചിട്ടുമുണ്ട് .

image
image
ദശാബ്ദങ്ങള്‍ക്കുമുമ്പ് പത്രപ്രവര്‍ത്തനത്തോടൊപ്പം നടത്തിയ സാമ്പത്തിക തിരിമറികള്‍ക്കു പിടിച്ചു തുറുങ്കിലടയ്ക്കപ്പെട്ടവര്‍, സര്‍ സി.പി എന്ന ദിവാന്‍ പത്രസ്വാതന്ത്ര്യത്തെ വിലങ്ങിട്ടുവെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയതും എല്ലാം ഇതിന്റെ പിന്നാമ്പുറത്തെ കഥകള്‍ മാത്രം.

നമ്മുടെ മാതാ അമൃതാനന്ദമയിയുടെ വലംകൈ ആയിരുന്ന ഗെയില്‍ മദാമ്മ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പേ, കേരളത്തിലെ ആശ്രമത്തില്‍നിന്നും ഓടി അമേരിക്കയില്‍ എത്തി ആശ്രമത്തില്‍ കണ്ടതും അനുഭവിച്ചതുമായ വൈകൃതങ്ങള്‍ മുതല്‍ ആള്‍ദൈവത്തട്ടിപ്പുകളെ വരെ പുറംലോകത്തിനു തുറന്നുകാട്ടാന്‍ ഒരു പുസ്തകം എഴുതിയതിന്റെ കോലാഹലങ്ങള്‍ ഭക്തന്മാര്‍ ഒതുക്കിയതും മറക്കാന്‍ സമയമായിട്ടില്ല .

കൂടെനില്‍ക്കുന്നവരെയും മാധ്യമ പ്രവത്തകരെയും ഇന്നത്തെ പ്രധാന ഭരണാധികാരികള്‍ക്ക് തെല്ലു ഭയമുണ്ടല്ലോ . അതുകൊണ്ടാണല്ലോ ' കടക്ക്പുറത്തെന്ന് ' കുഞ്ഞു കേരളത്തിലും, 'നോ മീഡിയ മീറ്റ് ' എന്ന് ഡല്‍ഹിക്കാരനും , ''പൊതുജനങ്ങളുടെ ശരിക്കുള്ള ശത്രു മീഡിയാക്കാരെന്നു ' ലോകപൊലീസ് മേധാവി ട്രമ്പ്തുടങ്ങിയവര്‍ ഒരേ കാലഘട്ടത്തില്‍ പറഞ്ഞു വെറുപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഈ കുതികാല്‍ വെട്ടു സാഹിത്യപരമ്പരയിലെ പുതിയ കാല്‍വെയ്പ്ഇതാ ഇവിടെ അമേരിക്കയില്‍ നിന്നും.

പ്രധാന കഥയിലേക്ക് വരുമ്പോള്‍ വീണ്ടും വില്ലന്‍ ട്രമ്പും , കുതികാല്‍ വെട്ടിയത് എഴുത്തുകാരനായി മാറിയമൈക്കിള്‍ കോഹെന്‍ എന്ന അദ്ദേഹത്തിന്റെ മുന്‍ അറ്റോര്‍ണിയുമാണ്. ട്രമ്പിനുആവശ്യത്തിലധികം നാനാവിഷയങ്ങളിലും പിന്നെ കുറേ സാക്ഷാല്‍ ''വിഷയങ്ങളിലും' ആവശ്യത്തിലധികം പ്രശസ്തിയെക്കാള്‍ കുപ്രസിദ്ധിയുണ്ട്. അതൊന്നും കുറുക്കുവഴിയില്‍ നേടിയതുമല്ല .

എന്നാല്‍ ഈപ്പറഞ്ഞ മൈക്കിള്‍ കോഹനെ ലോകത്തിനു അത്ര പരിചയം പോരാ . ട്രമ്പിന്റെമുന്‍ നിയമോപദേശകനായിരുന്ന കോഹെന്‍. 2019 മെയ്മുതല്‍ ജെയിലിലാണ്, നേരെ ചൊവ്വേയാണെങ്കില്‍ 2021 നവമ്പര്‍ വരെ ഗോതമ്പുണ്ട തിന്നേണ്ടയാളായിരുന്നു. പക്ഷെ കോവിഡ് മഹാമാരി ലോകത്തെ മാറിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുരുക്കം ചില കുറ്റവാളികള്‍ക്ക് മാത്രം രക്ഷകനായി മാറിയത് അത്ഭുതം തന്നെ. മഹാമാരിയുടെ ആഘാതം കുറക്കുന്നതിനോടൊപ്പം ജയിലുകളിലെ തള്ളല്‍ കുറക്കാന്‍, ശിക്ഷാകാലാവധിയുടെ പകുതിയെങ്കിലും അനുഭവിച്ചുകഴിഞ്ഞ കുറേ കുറ്റവാളികളെ സ്വാതന്ത്രയ്ക്കാമെന്നുള്ള സര്‍ക്കാര്‍ തീരുമാനം ഈ പഹയന് ഉപകാരപ്രദമായി.

വിവരം പറഞ്ഞില്ലല്ലോ . ട്രംപിനെ ശരിക്കും തുറന്നു കാട്ടുന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു പൈങ്കിളിക്കഥ, കോഹന്‍ പ്രകാശനം ചെയ്യാന്‍ പോകുന്നത്രേ. ട്രമ്പിനെനാറ്റിക്കുകയും തദ്വാരാ പ്രശസ്തനാവാം എന്ന മോഹവുമായിട്ടായിരിക്കാം കോഹന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നു സംശയിക്കേണ്ടതില്ലല്ലൊ.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചു കോഹന്‍ കുറ്റവാളിയായിക്കഴിഞ്ഞിരുന്നു. പക്ഷെ ജയിലിലോട്ട്പോകുന്നതിനു മുമ്പേ കോണ്‍ഗ്രസ്സിന് മുന്‍പാകെ ട്രംപിന്റെ നിരവധി അവിഹിതങ്ങളും കുറ്റങ്ങളുടെയും നീണ്ട പട്ടിക നിരത്തി നുണ പറഞ്ഞതിനുമാണ്കോഹന്‍ കുറ്റവാളിയായിമുദ്ര കുത്തപ്പെട്ടത് .

അതിനു മസാല ചേര്‍ത്തുകൊണ്ട് പ്രസിഡന്റ് രണ്ട് സ്ത്രീകള്‍ക്ക് വന്‍ തുകകള്‍ കൊടുത്ത് അവരെ താന്‍ മുഖേന ഒതുക്കിയെന്ന സുപ്രധാന വെളിപ്പെടുത്തലുകളും നടത്താന്‍ കോഹന്‍ മറന്നില്ല. അപ്പോള്‍ കൂടെനിന്ന്മനസാക്ഷി സൂക്ഷിപ്പുകാരന്‍ ചമയുന്നവരെ കുലംകുത്തിയെന്നോ കുതികാല്‍വെട്ടിയെന്നോ പറഞ്ഞാല്‍ ഈ പ്രതിഭാസം അവസ്സാനിക്കുന്നില്ല.

കൊറോണായുടെ പേരില്‍ പുറത്തിറങ്ങുമ്പോഴും പ്രസിഡന്റിനെ പൊളിച്ചടുക്കുന്ന പൈങ്കിളിക്കഥ പ്രസിദ്ധീകരിക്കാതിരിക്കാന്‍, നല്ല സമ്മര്‍ദ്ദമുണ്ടെന്നു മാത്രമല്ല, കോഹന്‍ വീട്ടു തടങ്കലില്‍ തുടരേണ്ടിയും വരും.നവമ്പറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഈ പുസ്തക വെളിപ്പെടുത്തല്‍ പാര ആകുമെന്നതിനാല്‍ ഏതു വിധേനയും കോഹനെ ഒതുക്കേണ്ടത് ട്രംപിന്റെ ആവശ്യവുമാണ്.

നല്ല അവസ്സരങ്ങള്‍ വരുമ്പോള്‍ തന്റെആവനാഴിയില്‍ നിന്നും, ഇതുവരെ സ്വരുക്കൂട്ടി വെച്ചിരുന്നതെല്ലാം വലിച്ചു പുറത്തിട്ടു, വേണ്ട രീതിയില്‍ പ്രയോഗിക്കാന്‍ ചിന്തിച്ചിരുന്ന കോഹന്, സൈ്വര്യമായിരുന്നു എഴുതാന്‍ ജയില്‍മുറി ഉപകാരപ്പെട്ടുവെന്നു കരുതാം.



Facebook Comments
Share
Comments.
image
വിശ്വരൂപം
2020-05-21 15:26:13
ഞാന്‍ വലിയൊരു സംഭവം ആണ് എന്ന് സോയം ഭാവിച്ചു നടക്കുന്ന ചില മാന്യ ദേഹികളെ, അവര്‍ പറയുന്നത് ശരി അല്ല എന്ന് പറഞ്ഞു നോക്കു! അപ്പോള്‍ കാണാം പല തലയും കാലും കൈയും വാലും ഒക്കെ യുള്ള തനി രൂപം.
image
Radhika Vimala Chandramohan.-Australia
2020-05-21 13:56:45
BUSINESS INSIDER, AUSTRALIA Reports:- Europe is abandoning Trump on the world stage as it turns away from the US toward China. President Donald Trump’s handling of the coronavirus pandemic has triggered global criticism. Recent polling suggests Europeans are turning away from the US under President Donald Trump’s leadership. Public opinion toward America has declined in major European countries since the start of the coronavirus pandemic. Seventy-six per cent of Germans in a new poll said their view of America had deteriorated because of the crisis. Roughly equal numbers of Germans in the poll favoured maintaining close relationships with China and the US in a head-to-head matchup. One poll last week found that just 2% of French people trusted Trump to provide world leadership. China is exerting growing political, diplomatic, and financial power across Europe. Visit Business Insider’s homepage for more stories.
image
Alex Mathew Karippal
2020-05-21 13:48:13
The Lincoln Project — founded in 2019 by ex-Republican operatives George Conway, Rick Wilson, Steve Schmidt, and others to oppose Mr Trump's reelection bid — is the same group behind an ad earlier this month that so enraged trump that he fired off four tweets about it to his more than 80m followers. That ad, entitled "Mourning in America" and outlining the failures of the Trump administration's coronavirus response, cost The Lincoln Project just $15,000 total — $10,000 to produce, and $5,000 to buy air time in the DC market during Fox News host Tucker Carlson's late-night show, one of the president's favourite programmes.
image
PATRIOT
2020-05-21 13:41:50
Republican anti-Trump group releases new ad trolling trump and his campaign manager. The group of high-profile Republican strategists-in-exile who oppose Donald Trump released another advertisement this week to get under the president's skin, this time playing to his reported insecurities about his 2020 campaign manager Brad Parscale.
image
93,142
2020-05-21 13:14:03
കൊവിദ് നിമിത്തം മരിച്ചവര്‍ - 93142 + രോഗം ഉള്ളവര്‍ - 1,544,247 >
image
അമേരിക്കയെ രക്ഷിക്കു!
2020-05-21 12:54:41
റിപ്പപ്ലിക്കൻ നാഷണൽ കൺവെൻഷൻ ട്രംപിനെ വീണ്ടും നോമിനേറ്റ് ചെയ്യുന്ന അതേ സമയത്തു, 'ഒരിക്കലും ഇനിമേൽ ട്രംപിനെ വേണ്ട'; - പുതിയ പ്രസിഡണ്ട് സ്ഥാനാർഥി വേണം- -എന്ന റിപ്പപ്ലിക്കൻ ഗ്രൂപ്പുകൾ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ സമാന്തര കൺവെൻഷൻ നടത്തും. ട്രംപ് അല്ലാത്ത മറ്റൊരു സ്ഥാനാർഥിക്കു വോട്ട് ചെയ്യുക എന്നത് ആണ് അജണ്ട. താമസിയാതെ റിപ്പപ്ലിക്കൻ പാർട്ടി അമേരിക്കയിൽ നിന്നും തുടച്ചു മാറ്റപ്പെടും എന്നതിൻ്റെ സ്പീഡ് കുറക്കുക എന്നത് ആണ് ഇവരുടെ ലക്ഷ്യം. ഇക്കണക്കിനു പോയാൽ റിപ്പപ്ലിക്കൻ പാർട്ടി തകർന്നു ഏതാനും ചെറു സ്ഥലങ്ങളിൽ മാത്രമേ കാണു എന്നാണ് വിദക്ത്‌ രാഷ്ട്രീയ നിരീക്ഷകർ പ്രസ്‌താവിക്കുന്നതു. Evan McMullin, ആണ് കൺവെൻഷനു നേതീർത്തം കൊടുക്കുന്നത്. ഇദ്ദേഹം മുൻ CIA ഓഫിസറും, മുൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയും ആണ്. ട്രംപിനെയും, ട്രംപിസത്തെയും എതിർക്കുന്ന പല റിപ്പപ്ലിക്കൻ ഗ്രൂപ്പുകളും ഇതിൽ പങ്ക്എടുക്കും. ട്രംപ് വിരോധികൾ ആയ - Republicans for the Rule of Law and The Lincoln Project, എന്നി ഗ്രൂപ്പുകളും കൺവൻഷനിൽ ചേരും.- The Washington Post. നു ഇവാൻ മാക് മുള്ളൻ കൊടുത്ത അഭിമുഖത്തിൽ ആണ് ഇ വാർത്ത വന്നത്. Aug. 24 നു Spectrum Center ലിൽ ആണ് ട്രൂമ്പ് കൺവെൻഷൻ. മുൻ North Carolina Supreme Court justice- ബോബ് ഓർ ട്രംപ് വിരുദ്ധ കൺവെൻഷനിൽ പങ്കുചേരും. ട്രംപ് വിരുദ്ധ ഗ്രൂപ്പുകാർ യഥാർത്ഥ രാജ്യ സ്നേഹികൾ ആണ്. ഇവർ വിവരവും വിദ്യാഭ്യാസവും ഉള്ള യാഥാസ്ഥികർ ആണ്. ട്രെമ്പേഴ്സ്; റിപ്പപ്ലിക്കൻ പാർട്ടിയെ ഇല്ലാതെ ആക്കുന്നു, പാർട്ടിയെ പുനരുദ്ധരിക്കാൻ ആണ് ഇവരുടെ ശ്രമം. ട്രമ്പിൻ്റെ സ്വഭാവ ദൂഷ്യങ്ങൾ, റഷ്യൻ ബന്ധം, ഒക്കെ ഇവർ എതിർക്കുന്നു. വിവരമില്ലാത്തവരും വിദ്യ രഹിതരും എനിക്ക് വോട്ടു ചെയ്യും എന്ന് ട്രംപ് പറഞ്ഞതും ഇവരെ ചൊടിപ്പിച്ചു. ട്രംപിന് വോട്ടു ചെയ്യുന്ന കുറെ മലയാളികൾ ഇപ്പോഴും ഉണ്ട്. ട്രമ്പ് വിരുദ്ധ ഗ്രൂപ് റിപ്പപ്ലികെൻസിൽ ഉണ്ട് എന്നതും ഇവർക്ക് അറിവില്ല. വന്നു കയറിയ നായ്ക്ക് ശവുര്യം കൂടും! . രാജാവിനേക്കാൾ വലിയ രാജ ഭക്തി ഇവർ കാട്ടി ഇവരുടെ അജ്ഞത വെളിപ്പെടുത്തുന്നു. എത്രയും കൂടുതൽ ആൾക്കാരെ ട്രമ്പ് വിരുദ്ധ കൺവെൻഷനിൽ പങ്കെടുപ്പിക്കുക എന്നത് ആയിരുന്നു ആദ്യ ലക്‌ഷ്യം. എന്നാൽ ഇപ്പോൾ എങ്ങനെ സുരഷിതമായി കൂട്ടം കൂടാം എന്നത് ആണ് പ്രാധാന്യം. റിപ്പപ്ലിക്കൻ പാർട്ടി മുൻകാലങ്ങളിൽ എന്തിനു വേണ്ടി നിന്ന്, ഭാവിയിൽ എന്തായിരിക്കും എന്നത് അണികളെ ബോധവൽക്കരിക്കുക എന്നത് ആണ് ലക്ഷ്യം- ബോബ് ഓർ പറഞ്ഞു. റിപ്പപ്ലിക്കൻ പാർട്ടിയെ ട്രമ്പ് പിടിച്ചെടുത്തു, എന്ന് ബോബ് ഓർ പറഞ്ഞു, പക്ഷേ പാർട്ടിയെ മോചിപ്പിച്ചു രക്ഷിക്കണം, ഇല്ല എങ്കിൽ മരണ കിടക്കയിൽ കിടക്കുന്ന പാർട്ടി താമസിയാതെ അപ്രത്യഷം ആകും. അമേരിക്ക ഡെമോക്രാറ്റിക്‌ ഭരണം ഉള്ള രാജ്യം ആണ്. എന്നാൽ ട്രംപും കൂട്ടരും ഏകാധിപത്യം ആണ് കാണിക്കുന്നത്. ഇത് രാജ്യ ഭദ്രത തകർക്കും. ഇന്ന് ആഗോള തലത്തിൽ അമേരിക്ക പരിഹാസ പാത്രം ആണ്. റഷ്യയും, ചയിനയും, തീവ്രവാദികളും അമേരിക്ക നശിക്കാൻ ആഗ്രഹിക്കുന്നു. ട്രംപ് അതിനു വഴി ഒരുക്കി. അമേരിക്കയുടെ മഹത്വം വീണ്ടെടുക്കണം - ബോബ് ഓർ കൂട്ടി ചേർത്തു. സ്വന്തം കീശ എങ്ങനെയും വീർപ്പിക്കണം എന്ന് മാത്രം ചിന്ത ഉള്ള ഒരു കച്ചവടക്കാരൻ എങ്ങനെ പാർട്ടിയെ പിടിച്ചെടുത്തു എന്നത് മനസിൽ ആകുന്നില്ല എന്ന് റിപ്പപ്ലിക്കൻ Charles Jeter, പറഞ്ഞു. അമേരിക്കയെ എന്ത് ത്യാഗം സഹിച്ചും ട്രമ്പിൾ നിന്നും രക്ഷിക്കണം- അദ്ദേഹം കൂട്ടിച്ചേർത്തു.
image
പി പി ചെറിയാൻ ,dallas
2020-05-21 11:46:52
സമൂഹത്തിൽ മാന്യരെന്നു കരുതുന്ന വ്യക്തികളുടെ വിശ്വരൂപം ഒരു ചെറിയ സ്റ്റോറിക്കുള്ളിൽ പ്രതിപാദിച്ച മാത്യു ജോയ്‌സിന്റെ ധീരത അപാരംതന്നെ .ട്രംപിനെ പിടിച്ചുകെട്ടുവാൻ ആർകെങ്കിലും കഴിയുമെന്ന വിശ്വാസം എനിക്കില്ല . അഭിനന്ദനങ്ങൾ നേരുന്നു
image
അമേരിക്ക കരയുന്നു.
2020-05-21 10:55:19
ലിങ്കൺ പ്രോജെക്ട് - എന്നത് ഒരു റിപ്പപ്ലിക്കൻ സൂപ്പർ പാക്ക് ആണ്. 'അമേരിക്കയിലെ വിലാപം' എന്നൊരു പരസ്യം ഇവർ പുറത്തു വിട്ടു. കൊറോണ ബാധ പടരുവാൻ കാരണം ട്രമ്പിൻ്റെ കഴിവ് കേട് എന്ന് ഇ പരസ്യം സ്ഥാപിക്കുന്നു. ഇന്നുമുതൽ ഫിലഡൽഫിയാ മീഡിയകളിൽ ഇ പരസ്യം കാണാം. ഇതാണ് പരസ്യം :- നമ്മുടെ രാജ്യത്തു ഇപ്പോൾ 2 മഹാമാരികൾ ഉണ്ട്, ൧= കോവിഡ് 19; ൨ = ട്രംപിസം. ഇവ രണ്ടും ആണ് അമേരിക്കയുടെ ദീന രോദനത്തിന്റെ കാരണം. 1000 ൽ അധികം പേർ ഫിലഡല്ഫിയയിൽ മരിച്ചു, 100000 ആകും അമേരിക്കയിലെ മരണം. ഒരു വാക്സീൻ കണ്ടുപിടിച്ചാൽ കൊറോണ ഇല്ലാതെ ആവും, നവംബറിലെ തിരഞ്ഞെടുപ്പിൽ ട്രംപും പുറത്തു ആകും.' - ' 2016 ൽ ഫിലഡല്ഫിയക്കാരെയും പെൻസിൽവാനിയക്കാരെയും കബളിപ്പിച്ചു ട്രംപ് വോട്ട് നേടി, പക്ഷേ അടുത്ത തവണ അത് നടക്കില്ല' എന്ന് ജോർജ് കോൺവേ പറഞ്ഞു. യാഥാസ്ഥിക റിപ്പപ്ലിക്കന്സിന്റെ ട്രംപ് വിരോധത്തെ ട്രംപ് അപഹസിച്ചു.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സര്‍വ്വേകല്ല് (കഥ: ജിസ പ്രമോദ് )
ഇന്ത്യയുടെ തലവര (കവിത: വേണുനമ്പ്യാര്‍)
കലയുടെ ദേശീയോദ്ഗ്രഥനം (ഷുക്കൂർ ഉഗ്രപുരം)
തുളസീദളം (കവിത: രാജൻ കിണറ്റിങ്കര)
യാത്ര (കവിത: ദീപു ആര്‍.എസ്, ചടയമംഗലം)
യുവത്വം (കവിത: രേഖാ ഷാജി)
അമ്മയെന്ന നന്മ (കവിത: രാജു കാഞ്ഞിരങ്ങാട്)
ചെന്താമര (കവിത: ഉഷാ ആനന്ദ്)
കാരൂർ സോമന്റെ കുറ്റാന്വേഷണ നോവൽ 'കാര്യസ്ഥൻ' ഇ-മലയാളിയിൽ ഉടൻ...
ചുവപ്പോർമ്മകൾ (കവിത: ചന്ദ്രതാര)
വാക്കേ വാക്കേ കൂടെവിടെ (കവിത: വേണുനമ്പ്യാര്‍)
കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
ഒന്ന് ചിരിക്കാം (കവിത: ജയശ്രീ രാജേഷ് നായര്‍)
നിങ്ങൾ നല്ല കേൾവിക്കാരാകൂ.. മക്കളെ ചേർത്ത് പിടിക്കൂ (സിനു കൃഷ്ണൻ)
ഒരുപെയിന്റ്പണിക്കാരന്റെലോകസഞ്ചാരങ്ങൾ; വായനാവഴിയിലെ വിസ്മയം (സൗമ്യ സച്ചിൻ)
'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)
രഹസ്യ പ്രണയം (കവിത: പാർവതി പ്രവീൺ, മെരിലാൻഡ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut