Image

ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍.

ഫോമാ ന്യൂസ് ടീം Published on 22 May, 2020
 ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍.
ന്യൂയോര്‍ക്ക് : വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍  തുടങ്ങുന്നതും മലയാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാന സര്‍ക്കാരിനു ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളികളെ സഹായിക്കുവാനായി അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി ഫോമയുടെ ശ്രമം. 

ഫോമയുടെ വെബിനാറിലൂടെ അമേരിക്കന്‍ മലയാളികളോട്  സംസാരിക്കവേ കേന്ദ്രമന്ത്രി വി മുരളീധരന്‍ അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അതേത്തുടര്‍ന്ന് പ്രധാന ആവശ്യമായി  അമേരിക്കയിലെ പ്രധാന നഗരങ്ങളായ ന്യൂയോര്‍ക്ക് ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു നഗരത്തില്‍നിന്ന് യാത്ര ചെയ്യുവാനായി ഒരു വിമാനത്തില്‍ കുറയാതെയുള്ള യാത്രക്കാര്‍ ഉണ്ടാവുകയും  അത്രയും ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടെങ്കില്‍ ആ നഗരത്തില്‍നിന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന്  ഫോമാ ഭാരവാഹികളോട് ഇതിന്റെ തുടര്‍ച്ചയെന്നോണം പുറപ്പെടാന്‍ തയ്യാറുള്ളവരും അതേപോലെതന്നെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടേതായ ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാനും അത് മന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

 നിരവധി ആളുകള്‍ അമേരിക്കയില്‍നിന്നും കേരളത്തിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഫോമാ അങ്ങനെയൊരു ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കയാണ്.  ഇതുകൂടാതെ ഫോമാ അമേരിക്കന്‍ മലയാളികള്‍ക്കായി  കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന നിവേദനം മന്ത്രിയുടെ ഓഫീസിലേക്ക് എത്തിക്കുകയും ചെയ്തു.

നോണ്‍ഇമിഗ്രേന്റ് വിസയില്‍ അമേരിക്കല്‍ വന്നിട്ടുള്ളവരുടെ അമേരിക്കന്‍ പൗരത്വമുള്ള കുഞ്ഞുങ്ങളുടെ യാത്രാവിലക്കും ഈ മീറ്റിംഗില്‍ ഒരു ചര്‍ച്ചയായി. ഓ സി ഐ കാര്‍ഡ് കൈവശം ഉണ്ടെങ്കിലും നിരവധി കുഞ്ഞുങ്ങളുടെ യാത്ര ഇപ്രകാരം റദ്ദാക്കപ്പെടുകയും ആക്കാരണത്താല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി. അമേരിക്കന്‍ പൗരത്വമുള്ളതിനാല്‍ അവരുടെ യാത്ര ആദ്യത്തെ പരിഗണനയില്‍ വരികയില്ല എന്ന് മീറ്റിംഗില്‍ പറഞ്ഞുവെങ്കിലും ഫോമയുടെ നിരന്തരമായ ഇടപെടല്‍മൂലം ഈ കാര്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താം എന്ന് മന്ത്രി പറയുകയും ചെയ്തു. ഈ അടിയന്തര പ്രാധാന്യമുള്ള ഈ രണ്ട്  കാര്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് തന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്  ഒരു നിവേദനം തയ്യാറാക്കുകയും അത് ബഹുമാനപ്പെട്ട മന്ത്രിക്കു സമര്‍പ്പിക്കുകയും ചെയ്തു. 

പ്രളയസമയത്ത് കേരളത്തിലെ മലയാളികള്‍ക്ക് ഒരു കൈത്താങ്ങ് ആയതു പോലെ  ഈ കൊറോണ വ്യാപന സമയത്ത് അമേരിക്കന്‍ മലയാളികളുടെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ ഫോമാ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി നിരന്തരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും  പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിന്‍സന്റ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ്  ജോയിന്റ് ട്രഷറര്‍ ജയിന്‍  കണ്ണചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

  (വാര്‍ത്ത : ഫോമാ ന്യൂസ് ടീം)

 ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍.
Join WhatsApp News
Palakkaran 2020-05-22 08:56:28
ഫോമ പുലിയാട്ടോ, ഞാൻ ഫൊക്കാനയിൽ നിന്ന് രാജിവച്ച് ഫോമയിൽ ചേരുന്നു!
അനിൽ അമ്പാടി 2020-05-22 10:12:58
നല്ലകാര്യം, അഭിനന്ദിക്കാൻ വാക്കുകൾ മതിയാവുന്നില്ല. വിമാന കമ്പനികൾ നോർമൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുൻപ് ഒരു കോവിഡ് ഫ്ലൈറ്റ് എങ്കിലും ഇവരുടെ വക ഏർപ്പെടുത്തുകയാണെങ്കിൽ നന്ന്തിആയിരുന്നു. അതിന്റെ ഷെഡ്യൂളിൽ ഇവരുടെ പ്രസ്ഥാനങ്ങളുടെ ലോഗോ കൂടി വെച്ച് ഒന്ന് അറിയിക്കണേ. ഇവരുടെ വക ഒരു ഡിസ്‌കൗണ്ട് പാക്കേജ് കൂടി ആവയമായിരുന്നു. വന്ദേ ഭാരത് മിഷന്റെ വിമാനം ഞങ്ങൾ പറഞ്ഞിട്ട് കൊണ്ടുവന്നതാണ് എന്നു അവകാശവാദം പിന്നീട് ഉന്നയിക്കരുത്. ഒരു വിമാനത്തിനുള്ള ഫുൾ ബുക്കിംഗ് ആവുമ്പോൾ ഒരു ഫ്ലൈറ്റ് ചാർട്ട് ചെയ്യും. അതിനുള്ള ഏർപ്പാടെങ്കിലും തരമാക്കൂ. അല്ലാതെ ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ പോലെ ആകാതിരിക്കൂ.
പപ്പു, കുതിരവട്ടം 2020-05-22 10:49:26
പരിഗണയിലല്ലേ ഉള്ളൂ ? പരിഗണിച്ചില്ലല്ലോ? പരിഗണിക്കട്ടെ. പരിഗണിക്കുന്നതിന് മുൻപ് പരിഗണയിലാണെന്ന് പറയുന്നത് ഞങ്ങളെ പരമ വിഡ്ഢികളാക്കുന്നത്പോലെയാണല്ലോ . നിങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാൻ വയ്യെങ്കിൽ നിങ്ങൾ പറയുന്നത് എന്താണെന്ന് ഞങ്ങൾ പറഞ്ഞു തരാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക