Image

കോവിഡിനു മുന്‍പും പിന്‍പുമുള്ള ചിത്രങ്ങള്‍ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമായി

Published on 22 May, 2020
കോവിഡിനു മുന്‍പും പിന്‍പുമുള്ള ചിത്രങ്ങള്‍ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമായി
കോവിഡിനു മുന്‍പും കോവിഡ് വന്ന ശേഷവുമുള തന്റെ ശരീരത്തിന്റെ ദുശ്യം കാട്ടിയ കാലിഫോര്‍ണിയ സ്വദേശീ മൈക്ക് ഷുള്‍ട്‌സ് എന്ന നഴ്‌സ് ലോകമെങ്ങും താരം. 

കോവിഡ് ബാധിച്ച് ആറാഴ്ചയാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. ശരീരഭാരം 189 പൗണ്ടില്‍ നിന്നു നിന്നു 50 പൗണ്ട് കുറഞ്ഞ് 138 പൗണ്ട്ആയി.

കുറച്ചുദിവസം വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.

'എന്റെ രൂപം കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഒരുപാട് കരഞ്ഞു. എനിക്ക് എന്നെ തന്നെ മനസിലായില്ല. ഫോണ്‍ കയ്യിലെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വളരെയധികം ഭാരമുള്ളതായി തോന്നി. കൈകള്‍ വിറക്കുന്നതിനാല്‍ എഴുതാനും ബുദ്ധിമുട്ടായിരുന്നു. ആശുപത്രിയിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഒരു ഫോട്ടോയെടുത്ത് കഴിയുമ്പോഴേക്കും ഞാന്‍ തളര്‍ന്നു വീണിരുന്നു. സ്വന്തമായി ശ്വാസം എടുക്കാന്‍ നാലര ആഴ്ചയോളം എടുത്തെന്നും ഷുള്‍ട്‌സ് പറഞ്ഞു. ചെറുപ്പക്കാരന്‍ ആണ് എന്നതൊന്നും രോഗത്തിന് ബാധകമല്ല. നിങ്ങളെയും ബാധിക്കാം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ്ഷുള്‍ട്‌സിന് രോഗബാധ ഉണ്ടായത്.  പാര്‍ട്ടിയില്‍ പങ്കെടുത്ത41 ആളുകള്‍ക്കാണ് കോവിഡ് വന്നത്. അവരില്‍ മൂന്ന് പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക