Image

മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ ആദ്യ സിനിമയുടെ പോസ്റ്ററിന് സല്‍മാന്റെ കയ്യടി

Published on 23 May, 2020
മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ ആദ്യ സിനിമയുടെ പോസ്റ്ററിന് സല്‍മാന്റെ കയ്യടി


ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ നമശി ചക്രവര്‍ത്തി. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ബാഡ് ബോയിയുടെ പോസ്റ്റര്‍ നടന്‍ സല്‍മാന്‍ ഖാനാണ് പുറത്തുവിട്ടിരിക്കുന്നത്.

നമശി നായകനാകുന്ന സിനിമയില്‍ നായികയും പുതുമുഖമാണ്. സിനിമയുടെ നിര്‍മാതാവ് സജിദ് ഖുറേഷിയുടെ മകള്‍ അമ്രിന്‍ ഖുറേഷിയാണ് ബാഡ് ഡോയില്‍ നമശിയുടെ നായിക. എല്ലാ ആശംസകളും നമശി! പോസ്റ്റര്‍ തകര്‍ത്തു!', എന്നാണ് സല്‍മാന്‍ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സജിദ് ഖുറേഷിയെ കൂടാതെ ധവല്‍ ജയന്തിലാല്‍ ഗാഡ, വാക്കി ഖാന്‍ എന്നിവരാണ് സിനിമയുടെ നിര്‍മാതാക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക