Image

ജന്മദിനത്തിൽ മിന്നും താരമായി മുഖ്യമന്ത്രി; സൂം മീറ്റിംഗ് ചരിത്രമായി ( ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 23 May, 2020
ജന്മദിനത്തിൽ മിന്നും താരമായി മുഖ്യമന്ത്രി; സൂം മീറ്റിംഗ് ചരിത്രമായി ( ഫ്രാൻസിസ് തടത്തിൽ)
 
ന്യൂജേഴ്‌സി: ജന്മദിനത്തിൽ അമേരിക്കക്കാരുടെ മനം കവർന്നുകൊണ്ട് കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.  ശനിയാഴ്ച രാവിലെ കൃത്യം 10.30 നാണു മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ  പ്രൗഢഗംഭീരമായ ഓൺലൈൻ സംഗമത്തിലൂടെ  അഭിസംബോധന ചെയ്തത്.
ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂർ  മുഖ്യമന്ത്രി അമേരിക്കൻ പ്രവാസികളോടൊപ്പം ചെലവഴിച്ചു.
 
നാളെ 75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ, പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്. മീറ്റിംഗ്  തുടങ്ങുന്നതിനു 15  മിനിറ്റു മുൻപ് തന്നെ സൂം മീറ്റിംഗിന്റെ പരമാവധി പങ്കാളിത്തമായ 500 പേർ കവിഞ്ഞിരുന്നു. അതേത്തുടർന്ന് വിവിധ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, കൈരളി, ഫ്ളവർസ് ടി,വി., പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്.
 
നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചത്. ഇത്രയധികം ജനപങ്കളിത്തമുണ്ടായ മറ്റൊരു സൂം മീറ്റിങ് അടുത്തകാലത്തൊന്നും ഉണ്ടായതായി കേട്ടിട്ടില്ല. 
 
അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു ദേശീയ സംഘടനയായ ഫോമ മുഖ്യമന്ത്രിയുടെ  അമേരിക്കൻ മലയാളികളുമായുള്ള സൂം മീറ്റിംഗ് ഔദ്യോഗികമായി ബഹിഷ്‌ക്കരിച്ചെങ്കിലും കക്ഷി ഭേദമില്ലാതെ നിരവധി പേർ മീറ്റിംഗിൽ പങ്കെടുത്തത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായിട്ടാണെന്നു വേണം കരുതാൻ. ഫോമയുടെ ബഹിഷ്‌കരണം മീറ്റിംഗിലെ പങ്കാളിത്തത്തിൽ കുറവു വരുമെന്ന സംസാരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മീറ്റിംഗ് തുടങ്ങുന്നതിനു 15 മിനിട്ടു മുൻപ് തന്നെ സൂം മീറ്റിംഗ് റൂം ഹൗസ് ഫുൾ ആയതോടെ മീറ്റിംഗിനെ എതിർത്തവരെപ്പോലും അമ്പരപ്പിച്ചു. മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കില്ലെന്നു തലേ ദിവസം  വരെ കിവദന്തികൾ ഉണ്ടായിരുന്നു. അതിനു മറുപടിയായി മുഖ്യമന്ത്രി രണ്ടു മണിക്കൂറോളം നീണ്ടുനിന്ന സൂം മീറ്റിംഗിനെ അഭിസംബോധന ചെയ്യുകയും മുഴുവൻ ചോദ്യങ്ങളും അനുഭാവപൂർവം ഉത്തരം നല്കുകുകയും ചെയ്തു. സമയപരിതി കഴിഞ്ഞിട്ടും ഫ്ലോറിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിനും മറുപടി പറയാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.
 
 മാധ്യമപ്രവർത്തകർ ഉൾപ്പെടെ പലർക്കും കയറാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ  മറ്റു തത്സമയ പ്രക്ഷേപണങ്ങൾ വഴി കാണുകയാണുണ്ടായത്.
 
വലിയ കോലാഹലങ്ങളില്ലാതെ മികച്ച വൈദഗ്ധ്യം പ്രകടമാക്കിയ അവതരണ ശൈലിയുമായി  തിളങ്ങിയ ആങ്കർമാരും സമയ പരിധിക്കുള്ളിൽ നിന്ന് അളന്നു കുറിച്ച ചോദ്യങ്ങളുമായി നോർത്ത് അമേരിക്കൻ മലയാളികളും തങ്ങളുടെ അന്തസ് കാത്തപ്പോൾ എല്ലാ ചോദ്യങ്ങൾക്കും അനുഭാവപൂർവവും വ്യക്തവുമായ ഉത്തരങ്ങൾ നൽകിക്കൊണ്ട് മുഖ്യമന്ത്രിയും ചോദ്യോത്തര വേള സജീവമായി.ഫൊക്കാന ട്രഷർ സജിമോൻ ആന്റണിയായിരുന്നു പ്രധാന മോഡറേറ്റർ. ജെസി റിൻസി സഹമോഡറേറ്റർ ആയിരുന്നു.
 
 സജിമോൻ ആന്റണിയുടെ മീറ്റിംഗ് പാറ്റേൺ വിവരണത്തോടെയാണ് സൂം മീറ്റിംഗ് ആരംഭിച്ചത്. ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ സ്വാഗതവും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ  ഡോ. മാമ്മൻ സി. ജേക്കബ് നന്ദിയും  പറഞ്ഞു. 
 
കോവിഡ് 19 നെ തുരത്തുന്നതിൽ കേരളം എടുത്ത മാതൃകാപരമായ കാര്യങ്ങളും  അതിനെ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചു കൊണ്ടും  ചിക്കാഗോ ന്യൂസ്, ബി.ബി.സി, ദി ഗാർഡിയൻ, അൽജസറാ ടി.വി. ന്യൂയോക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ  വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ്ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും  നോർക്ക റൂട്ട്സ് ഡയറക്ടറും കേരള  ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം. അനിരുദ്ധൻ നോർത്ത് അമേരിക്കൻ മലയാളികളുമായി  അഭിസംബോധന ചെയ്യാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
 
അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും കൂടി അവകാശപ്പെട്ട നാടാണ് കേരളമെന്ന ആമുഖത്തോടെയാണ് പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികളെ  അഭിസംബോധന ചെയ്‌തത്‌. കേരളം എന്നത് കേരളത്തിലുള്ളവരുടെ മാത്രം സ്വന്തമല്ല . നിങ്ങളുടേതു കൂടിയാണ്. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
 
തുടന്ന് മീറ്റിംഗ് കോർഡിനേറ്റർ കൂടിയായ പോൾ കറുകപ്പള്ളിൽ, നൈനയെ പ്രതിനിധീകരിച്ചു ബോബി വർഗീസ്, എ.കെ.എം.ജി. മുൻ പ്രസിഡണ്ട് ഡോ. രവീന്ദ്ര നാഥ് , നോർക്ക റൂട്ട്സ് അമേരിക്ക പ്രതിനിധി അനുപമ വെങ്കിടേശ്വരൻ, നോർക്ക റൂട്ട്സ് കാനഡ പ്രതിനിധി കുര്യൻ പ്രക്കാനം എന്നിവർ ആശംസയർപ്പിച്ചു.
 
കോവിഡ് 19 മൂലം മരണമടഞ്ഞ നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് അനുശോചന സന്ദേശം നൽകി. കോവിഡ് കാലത്തെ യഥാർത്ഥ ഹീറോകളായ ഹെൽത്ത് കെയർ വർക്കേഴ്സിന്  ഫൊക്കാന നേതാവ് ജോർജി വർഗീസ് അഭിവാദ്യമർപ്പിച്ചു. 
 
ഒരു മണിക്കൂർ 50 മിനിറ്റ് (110 മിനിറ്റ്സ് ) നീണ്ടു നിന്ന മീറ്റിംഗിന്റെ തുടക്കം മുതൽ അവസാനം വരെ ക്ഷമയോടു കൂടി കേട്ടിരുന്ന മുഖ്യമന്ത്രി അമേരിക്കൻ മലയാളികളോടുള്ള സ്നേഹവും കരുതലും മീറ്റിംഗിലുടനീളം പ്രകടമാക്കി. ഏതാണ്ട് 20 മിനിറ്റുനേരം അമേരിക്കൻ മലയാളികളെ അഭിവാദ്യം ചെയ്‌ത മുഖ്യമന്ത്രി 45 മിനിട്ടു നീണ്ടുനിന്ന ആദ്യ സെഷന് ശേഷം ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ചോദ്യോത്തരവേളകളിൽ എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ട ശേഷം എല്ലാ ചോദ്യങ്ങൾക്കും ഉചിതമായ മറുപടി നൽകി.
 
ഒരാഴ്ചമുമ്പ് തീരുമാനിച്ച ഈ മീറ്റിംഗിന്റെ തയാറെടുപ്പുകൾക്കായി ഡോ എം. അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, കുര്യൻ പ്രക്കാനം എന്നീ രാപകലില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് ഈ മീറ്റിംഗ് കുറ്റമറ്റതായി നടക്കാൻ കാരണമായത്. പ്രവീൺ തോമസ്, വിപിൻരാജ്, ജോർജി ജോർജ്, ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാമ്മൻ സി. ജേക്കബ്, നോർക്ക റൂട്ട്സ് യു.എസ് പ്രതിനിധി അനുപമ വെങ്കിടേശ്വരൻ, നോർക്ക റൂട്ട്സ് കാനഡ പ്രതിനിധി   ചോദ്യങ്ങൾ മുൻകൂട്ടി വാങ്ങി അനുമതി നൽകിയതിനാൽ ഇരട്ടിപ്പുകളോ ആശയക്കുപ്പഴപ്പങ്ങളോ  ഇല്ലാതെ മികവുറ്റ രീതിയിൽ മീറ്റിംഗ് സംഘടിപ്പിക്കുവാൻ കഴിഞ്ഞ സംഘാടകർ ഏറെ ‌അനുമോദനമർഹിക്കുന്നു.
 
 
 
ജന്മദിനത്തിൽ മിന്നും താരമായി മുഖ്യമന്ത്രി; സൂം മീറ്റിംഗ് ചരിത്രമായി ( ഫ്രാൻസിസ് തടത്തിൽ)ജന്മദിനത്തിൽ മിന്നും താരമായി മുഖ്യമന്ത്രി; സൂം മീറ്റിംഗ് ചരിത്രമായി ( ഫ്രാൻസിസ് തടത്തിൽ)ജന്മദിനത്തിൽ മിന്നും താരമായി മുഖ്യമന്ത്രി; സൂം മീറ്റിംഗ് ചരിത്രമായി ( ഫ്രാൻസിസ് തടത്തിൽ)
Join WhatsApp News
kandathum kettathum 2020-05-23 19:11:52
ആയിരക്കണക്കിന് ആൾക്കാരാണ് ഈ സൂമിൽ സംബന്ധിച്ചത്. ആൾക്കൂട്ടം കാരണം ഫുൾ ആയതിനാൽ പലപ്പോഴും സൂം പൊട്ടിത്തെറിക്കുമോ എന്നുവരെ ഭയപ്പെട്ടു . ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു . ലാത്തിചാര്ജും ജല പീരങ്കിയും വേണ്ടിവന്നു.
സൂം എന്ന ഇന്ദ്രജാലം 2020-05-23 22:46:53
ചെറുതിനെ വലുതാക്കി കാണിക്കുന്ന തട്ടിപ്പ് പരിപാടിയാണല്ലോ ഈ 'സൂം' എന്ന് പറയുന്നത് . ഉദാഹരണം അൻപത് പേരുണ്ടെങ്കിൽ അത് അഞ്ഞൂറായി തോന്നും. കേരളത്തിൽ ഇരിക്കുന്ന ഒരാൾക്ക് അമേരിക്കയിൽ അൻപത് ഇരുപ്പുണ്ടെങ്കിൽ അത് അഞ്ഞൂറായി തോന്നും . സൂം എടുത്തു കഴിയുമ്പോൾ കാറ്റുപോയ ബലൂൺ പോലെ 'എഗൈൻ ശങ്കരൻ ഓൺ ദി കോക്കനട്ട് ട്രീ. ഫോമ കൂടാഞ്ഞതിൽ വിഴമിക്കേണ്ട . ഒരു നായിക്ക് വേറൊരു നായിനെ ഇഷ്ടമല്ലലോ
sathyanveshi 2020-05-23 20:18:19
ഈ നശിച്ച സൂമിന് എന്നാണാവോ ഒരറുതി വരുന്നത് . കുറെ പണിയില്ലാ നേതാക്കൾ ആദ്യം അനുശോചനത്തിൽ തുടങ്ങി. പിന്നെ പ്രാത്ഥന ,സ്വന്തം വീട്ടിൽ കൈകൊണ്ടു മെയ് ചൊറിയാത്തവന്റ് കൃഷിപാഠം , കുന്താക്ഷരി, കാബറെ ...എല്ലാം കഴിഞ്ഞിപ്പോൾ സൂം . നിങ്ങളെക്കൊണ്ട് സാദാരണ ജനങ്ങൾ മടുത്തു . 4 മാസ്ക്ക് കൊടുക്കുന്നതിനു പോലീസും പട്ടാളവും ചാനലുകാരും . സത്യത്തിൽ ഇവരെയൊന്നും കൊറോണ കാണാതെ പോയല്ലോ ദൈവമേ . , എന്ന് മുതലാണ് നമ്മുടെ മച്ചാൻമാർ കേരളാ മുഖ്യനുവേണ്ടി പിരിച്ചു നൽകാം എന്ന് ഏറ്റിരിക്കുന്നത്. ഒരെണ്ണത്തിനെ ഈ ഏരിയായിൽ കണ്ടേക്കരുത് .
Zoom 2020-05-23 21:19:52
മുഖ്യനുമായി സൂം ചെയ്തത് നല്ലത് തന്നെ. വേണ്ടതുമാണ്. പക്ഷെ മലയാളി സംഘടനകളുടെയും, ആൾക്കാരുടെയും സൂം പരിപാടികൾ ഇനി നിർത്തണം. ഒരു രക്ഷയുമില്ല. കണ്ടതിനെല്ലാം ഒഴിവു ദിവസങ്ങളിൽ രാത്രി ഇത് തന്നെ. മടുത്തു ശരിക്കും. ഇന്ന് ഒരു കൂട്ടർ സൈബർ സുരക്ഷയെ കുറിച്ച് സൂം നടത്തുന്നുണ്ട് - മറക്കരുതേ. പിന്നെ ഇൻ കോൺവെർസേഷൻ എന്ന പേരിൽ പലരെയും സംഘടിപ്പിച്ചു അറുബോറൻ അഭിമുഖങ്ങളും നടത്തുന്നു. പ്ലീസ്, ഞങ്ങളെ ഒന്ന് വെറുതെ വിടൂ. ശനി, ഞായർ ദിവസങ്ങളിൽ ഒന്ന് ഫാമിലി ആയി ഇരുന്നോട്ടെ. സൈബറിനെ പറ്റി പിന്നെ പഠിക്കാം. സാന്ത്വന ഗീതങ്ങളും പിന്നെ കേൾക്കാം. Please publish Emalayalee. Write on this also. Free us from boring zoom meetings.
മുഖ്യൻ 2020-05-23 22:58:16
നിറയെ ആൾക്കാർ കയറി എന്ന് പറഞ്ഞിട്ട് എന്താ കാര്യം അമേരിക്കയിൽ നിന്ന് വെറും നൂറിൽ താഴെ ആൾക്കാരും ബാക്കിയെല്ലാം പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള ആൾക്കാരും. കയറിയവർക്ക് എല്ലാം മനസ്സിലായി. ഫോമാ ബഹിഷ്കരിച്ചാൽ അതൊരു ബഹിഷ്കരണം തന്നെയാണ് ഫോമാ ഇല്ലാതെ എന്ത് മലയാളി സംഘടനകൾ. ചുമ്മാ ചരിത്രം എന്നൊക്കെ പറഞ്ഞ് ന്യൂസ് എഴുതി വിട്ടാൽ അമേരിക്കൻ മലയാളികളെ പറ്റിക്കാൻ പറ്റുമോ.
ആപ്പുകൾ 2020-05-23 23:08:03
ഏതൊക്കെ ആപ്പ് ഉണ്ടാക്കിയാലും അത് ഒരു ആപ്പ് ആകുന്ന ലക്ഷണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യം കൊറോണ രോഗികളുടെ ഡേറ്റാബേസ് ആപ്പ് ആയിരുന്നു ഇപ്പോൾ മദ്യ വിതരണത്തിനായി പ്രത്യേക മൊബൈൽ ആപ്പ്. എല്ലാംകൂടി എങ്ങനെയെങ്കിലും അടുത്ത പ്രാവശ്യം കിട്ടാനിരിക്കുന്ന ഭരണം കളഞ്ഞാൽ മതി
മത്തായി 2020-05-24 01:20:32
ഞാനും മീറ്റിംഗ് അറ്റൻഡ് ചെയ്ത ആളാണ്. എല്ലാരും മുഖ്യനെ സ്തുതിയോടു സ്തുതി പോക്കളോടു പൊക്കൽ. പിന്നെ നേതാക്കന്മാരുടെ കളിയോട് കളി. മുൻകൂർ തീരുമാനിച്ച സ്തുതിപാടൽ വെണ്ണയിട്ട ചൊത്യങ്ങൾ തിരിച്ചും എണ്ണപുരട്ടിയ ഉത്തരങ്ങൾ . പലതും വിഡ്ഢി ചോദ്യങ്ങൾ, വിഡ്ഢി ഉത്തരങ്ങൾ . ഈ മുഖ്യനും മറ്റുമുണ്ടല്ലോ നമ്മുടയും മറ്റു നികുതി ദായകരുടേയും പണം കൊണ്ടു ജീവിക്കുന്നവരും ധുർത്തടിക്കുന്നവരുമാണ്. ഇവരെയൊക്കെ ദൈവം മാതിരി എന്തിനു ഭയപ്പെടണം. എന്തിനു പൊക്കി പൊക്കി പറയണം . നമ്മളൊക്കെയാണ് യജമാനന്മാർ. ചുമ്മാ ഒരു വേസ്റ്റ് ഓഫ് ടൈം അതാണവിടെ നടന്നതു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക