Image

കേരളത്തില്‍ നിന്ന് മെഡിക്കല്‍ സംഘം മുംബൈയിലേയ്ക്ക്; ആദ്യഘട്ടത്തില്‍ 50 ഡോക്ടര്‍മാരും 100 നഴ്സുമാരും

Published on 24 May, 2020
കേരളത്തില്‍ നിന്ന് മെഡിക്കല്‍ സംഘം മുംബൈയിലേയ്ക്ക്; ആദ്യഘട്ടത്തില്‍ 50 ഡോക്ടര്‍മാരും 100 നഴ്സുമാരും
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിന് അടുത്ത് എത്തിക്കഴിഞ്ഞു. മരണം 1500 കടന്നു. പല ആശുപത്രികളിലും ഡോക്ടര്‍മാരൊ, നഴ്സുമാരൊ ഇല്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് മെഡിക്കല്‍ സംഘം മുംബൈയിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നത്.

സന്നദ്ധ സേവനത്തിന് തയ്യാറായ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരെയും, നഴ്സുമാരെയും ഉള്‍പ്പെടുത്തിയാകും സംഘം മുംബൈയിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നത്.
കാസര്‍ഗോഡേയ്ക്ക് പോയ ആദ്യ മെഡിക്കല്‍ സംഘത്തെ നയിച്ച തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് മെഡിക്കല്‍ സംഘം രൂപീകരിക്കുന്നത്. 

മുംബൈ കോര്‍പറേഷന് കീഴിലെ ആശുപത്രിയിലാകും സേവനം നല്‍കുന്നത്. TRENDING:
ആദ്യഘട്ടത്തില്‍ 50 ഡോക്ടര്‍മാരും, 100 നഴ്സുമാരും അടങ്ങുന്ന സംഘത്തെ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സന്നദ്ധ സേവനത്തിന് തയ്യാറുള്ള സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനമാണ് ഉപയോഗിക്കുക.

സുരക്ഷിതമായ യാത്രയും, താമസവും, ഭക്ഷണവും എല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കും. സംഘത്തിന്റെ ഭാഗമാകാന്‍ തയ്യാറുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. സേവനത്തിന് തയ്യാറുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഈ നമ്ബറുകളില്‍ ബന്ധപ്പെടണം. നഴ്സുമാര്‍ ബന്ധപ്പെടേണ്ടത് - 8921491679, 8157806508 ഡോക്ടര്‍മാര്‍ ബന്ധപ്പെടേണ്ടത് - 8943448834
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക