സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു വയനാട് കല്പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ക്യാന്‍സര്‍ രോഗി കൂടിയായിരുന്നു ആമിന. ദുബൈയില്‍ സ്ഥിര താമസമായിരുന്ന ആമിന കാന്‍സര്‍ ചികിത്സയ്ക്കായിരുന്നു നാട്ടില്‍ എത്തിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ ഘട്ടത്തിലാണ് കൊവിഡ് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മുന്ന ദിവസം മുമ്ബ് രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.