Image

അഴകിയവനെ കാണുബോള്‍ 'അപ്പാ' എന്ന് വിളിക്കുന്ന ആ സ്‌നേഹം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 24 May, 2020
അഴകിയവനെ കാണുബോള്‍ 'അപ്പാ' എന്ന് വിളിക്കുന്ന ആ സ്‌നേഹം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തിലുള്ളമനുഷ്യരുടെ മാനസികാരോഗ്യം കുഴപ്പത്തിലാകുന്നുവെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പലവിധ സമര്‍ദങ്ങള്‍ ഏറുന്നതോടെ മാനസികാരോഗ്യം തകരാറിലാകാനുള്ള സാധ്യത മുന്‍കാലത്തെ അപേക്ഷിച്ച് വളരെ കൂടുതല്‍. സാമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍, രോഗഭീതി, ഉറ്റവരുടെ രോഗവും മരണങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ നിരത്തിയാണ് അവര്‍ ഇത്അവതരിപ്പിച്ചത്.ലോകത്തില്‍ എല്ലായിടത്തും നിരവധിപേരുടെ ജീവിതമാണ് കൊറോണ വൈറസ്സ് കാരണം തകിടം മറിഞ്ഞത്.അങ്ങനെ ലോക്ക് ഡൗണ്‍ കാരണം ജീവിതം താറുമാറായ ഒരു കുടുംബത്തിന്റെ കഥയാണ് ഇത്.

മലയാളികളെ സംബന്ധിച്ചടത്തോളം നാം കുടുംബത്തിനു വളരെ അധികം പ്രാധാന്യം നല്‍കാറുണ്ട്. അതുപോലെ തന്നെ സൗഹൃദം നാം എപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒന്നാണ്. പറഞ്ഞും പറയാതെയും അറിഞ്ഞും അറിയാതെയും നല്ല സുഹൃത്തുകള്‍ എപ്പോഴും നമ്മുടെ വീടുകളിലേക്ക് കടന്നു വരും. പഴമക്കാര്‍ പറയും സ്‌നേഹം കൊണ്ട് ആരേയും ചതിക്കാന്‍ ശ്രമിക്കരുത്, അത് ജീവിതാവസാനം വരെ നമ്മെ കരയിപ്പിക്കും.ഇനിയും ആ കഥയിലേക്ക് വരാം.

ഇത് ഒരു കഥയല്ല,കേരളത്തിലെ ഒരു ഗ്രാമത്തില്‍ ലോക്ക് ഡൗണ്‍കാലത്തു നടന്ന ഒരു സംഭവം നമ്മളെ വളരെ വേദനിപ്പിച്ചു. നമ്മളില്‍ പലരും ഇത് വായിച്ചും കാണും. ലോക്ക് ഡൗണ്‍ കാലം ഫാമിലി ആയിമിക്കവരും വളരെ സന്തോഷത്തില്‍ ജിവിച്ചപ്പോള്‍, ഈകാലം തുടര്‍ച്ചയായി സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോയഒരു യൂവാവിന്റെനയും രണ്ടു കുട്ടികളുടെയുംഅനുഭവ കഥ.

എറണാകുളത്ത്ജോലി ചെയുന്ന ഒരു യുവാവ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് സ്വദേശമായ മൂന്നാറിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് നാട്ടില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഇയാളുടെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ മൂവാറ്റുപുഴയില്‍ താമസക്കാരനുമായ യുവാവിന്റെ നമ്പര്‍ കിട്ടിയത്.

ഉടനെ തന്നെ മൂവാറ്റുപുഴയില്‍ താമസിക്കുന്നബാല്യകാല സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞതോടെ അയാള്‍സന്തോഷത്തോട്കാറുമായെത്തി മൂന്നാര്‍ സ്വദേശിയെ വീട്ടിലേക്ക് കൊണ്ടുപോയി. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുമായി അനുഭവകഥകള്‍ പങ്കുവെച്ചും സമയം പോയതറിഞ്ഞില്ല. സമയാസമയംഭക്ഷണവും സ്‌നേഹവും നല്‍കി അഥിത്യമര്യാദ കാണിച്ചു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും സുഹൃത്തുനാട്ടിലേക്ക് തിരികെ പോകാന്‍ കൂട്ടാക്കാതിരുന്നതോടെ ഭര്‍ത്താവ് ഭാര്യയെ സംശയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുഹൃത്തിനൊപ്പമുള്ള സ്വകാര്യചിത്രങ്ങളും കണ്ടു. ഇത് കണ്ട ഭര്‍ത്താവിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല കാരണം അവര്‍ കുട്ടിക്കാലം മുതലേ പ്രണയിച്ചു വിവാഹിതര്‍ ആയവര്‍ ആണ്. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം അറിയുന്ന അവള്‍ സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ ആയിട്ടുകൂടെ സ്വന്തം കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്നു വിവാഹിതര്‍ ആയവരാണ് . അവര്‍ക്കിടയില്‍ ഒരു രഹസ്യങ്ങളുംഉണ്ടായിരുന്നില്ല.

അതിന് ശേഷം ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പംഒളിച്ചോടിയത്. ഒടുവില്‍പോലീസ് സ്റ്റേഷനില്‍ നിന്ന് ഇടപെട്ടതോടെ യുവതിയും യുവാവും സ്റ്റേഷനിലെത്തി. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതോടെ യുവതി അയഞ്ഞു. എല്ലാംമറന്ന് ഭാര്യയെ സ്വീകരിക്കാന്‍ ഭര്‍ത്താവും തയ്യാറായി. തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തന്നെ മടങ്ങി.

പക്ഷേ ആ ഭര്‍ത്താവിന്റെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. ഈതവണകുട്ടികളെയും കൂട്ടിയായിരുന്നുആ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം. ഭര്‍ത്താവ് വീണ്ടും പോലീസ് സ്റ്റേഷനില്‍ എത്തിയതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടു. കുട്ടികളെ തിരികെ വേണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഭാര്യ തിരികെ വന്നാല്‍ സ്വീകരിക്കാനും തയാര്‍ ആയിരുന്നു. പക്ഷേ ഭാര്യ തിരിച്ചുവരാന്‍ തയാറായിരുന്നില്ല. പകരം
എട്ടും ആറും വയസുള്ളകുട്ടികളെ ഭര്‍ത്താവിന് തിരികെ നല്‍കാം എന്നായി.

ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ സുഹൃത്തിനൊപ്പം താമസിക്കുകയാണെന്നായിരുന്നു യുവതിയുടെ മൊഴി . യുവതിയും കാമുകനുംപോലീസ് സ്റ്റേഷനിലെത്തി കുട്ടികളെ കൈമാറിയ ശേഷം യുവതി മൂന്നാര്‍ സ്വദേശിക്കൊപ്പം എറണാകുളത്തേക്ക് പോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന കാറും സ്വര്‍ണവും എടുത്തുകൊണ്ടു പോകുവാന്‍യുവതി മറന്നതുമില്ല.

ഈ കാലത്തു സ്‌നേഹം എന്താണെന്നും കുടുംബം എന്താണെന്നും ആരും വലിയ വില കൊടുക്കുന്നതായിതോന്നുന്നില്ല.അഴകിയവനെ കാണുബോള്‍ 'അപ്പാ' എന്ന് വിളിക്കുന്നആസംസ്‌കാരം നമ്മുടെ ഇടയില്‍ വ്യാപിച്ചു തുടങ്ങിയിരിക്കുന്നു.

വിജയിച്ചവന്റെ സ്വകാര്യ അഹങ്കാരമല്ല മറിച്ചു പരാജയപെട്ടവന്റെ ചങ്കിലെ തീയാണ് പ്രണയം എന്നു നാംപറയാറുണ്ട്. ഇന്ന്പലരും വിചാരിക്കുന്നത്അനേകായിരം വര്‍ഷം ജീവിച്ചിട്ടും ഒരു കാര്യമില്ല , മനസ്സില്‍ ഇടം നേടിയവരോരോടൊപ്പം ഒരു നിമിഷം ജീവിച്ചാല്‍ അതാണ് ജീവിതം എന്നാണ്.'ജീവിതം വിചാരിച്ചത് പോലെ പോയില്ലെങ്കില്‍ പോവുന്നപോലെ ജീവിക്കാന്‍ പഠിക്കുക'.
(കടപ്പാട്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക