Image

സോയാ നായരുടെ കവിത 'നൊമ്പരങ്ങള്‍' (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-2)

Published on 24 May, 2020
സോയാ നായരുടെ കവിത 'നൊമ്പരങ്ങള്‍' (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-2)

രചനകള്‍ വായിച്ചവതരിപ്പിക്കുന്ന ഇ-മലയാളിയുടെ പുതിയ പംക്തിയില്‍ കവയിത്രി സോയാ നായരുടെ കവിത നൊമ്പരങ്ങള്‍. ആലപിക്കുന്നത് വി.പി. സ്വരാജ്

പുതുതലമുറയിലേ ശ്രദ്ധേയായ കവയിത്രിയാണു ഫിലഡല്ഫിയയിലുള്ള സോയാ നായര്‍. കേരളത്തിലും അമേരിക്കയിലും ഒരു പോലെ അംഗീകരിക്കപ്പെട്ട എഴുത്തുകാരി. (ക്രുതികള്‍ കാണുക: https://emalayalee.com/repNses.php?writer=75

ആദ്യകവിതാസമാഹാരം ' ഇണനാഗങ്ങള്‍' 2013 ഇല്‍ പായല്‍ ബുക്‌സ്, കണ്ണൂര്‍ പ്രസിദ്ധീകരിച്ചു. 2014-ല്‍ ഇണനാഗങ്ങള്‍ക്കു മികച്ച കവിതാസമാഹാരത്തിനുള്ള ഫോമാ സാഹിത്യ അവാര്‍ഡും പ്രേതമേധജാഥ എന്ന കവിതയ്ക്ക് ഫൊക്കാന അവാര്‍ഡും ലഭിച്ചു. സെല്‍ഫോണ്‍, പ്രേതമേധജാഥ എന്നീ കവിതകള്‍ ആകാശവാണിയില്‍ സംപ്രേക്ഷണവും ചെയ്തിട്ടുണ്ട്.

2017 ഇല്‍ രണ്ടാമത്തെ കവിതാസമാഹാരം 'യാര്‍ഡ് സെയില്‍' പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം പ്രസിദ്ധീകരിച്ചു. യുവസാഹിത്യകാരന്മാരെ കണ്ടെത്തുന്നതിനായി ഫേസ്ബുക്ക് കൂട്ടായ്മയായ അക്ഷരമുദ്ര 2017 ഇല്‍ നടത്തിയ കവിതാമല്‍സരത്തില്‍ ഒരു ബട്ടണ്‍ ക്ലിക്ക് ദൂരം എന്ന കവിതയ്ക്കു അക്ഷരമുദ്ര പ്രഥമ സാഹിത്യ പുരസ്‌കാരം 2017 ലഭിച്ചിട്ടുണ്ട്..

എറാ എന്ന ഹ്രസ്വചിത്രവൂം സംവിധാനം ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ കാലഘട്ടങ്ങളില്‍ എഴുതിത്തുടങ്ങിയ അക്ഷരപ്രയാണം ഇപ്പോഴും തുടരുന്നു.

ശ്രീമാന്‍ ബിനുനായരുടെ സഹധര്‍മ്മിണിയും അഭിനു നായര്‍, പ്രണയ നായര്‍ എന്നിവരുടെ അമ്മയുമായി അമേരിക്കയില്‍ ഫിലാഡല്‍ഫിയായില്‍ കുടുംബസമേതം ജീവിക്കുന്നു. സീനിയര്‍ ക്വാളിറ്റി മാനേജരായി ജോലി.

കവിത: ഇവിടെ ക്ലിക്ക് ചെയ്യുക:

https://www.youtube.com/watch?v=ARm9Wnblii0&feature=youtu.be

See also

ബിന്ദു ടിജി 'മാന്ത്രികവീട്' എന്ന തന്റെ കവിത വായിക്കുന്നു

https://emalayalee.com/varthaFull.php?newsId=212496

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക