Image

റമദാനിൽ യു എ ഇ ഫുഡ് ബാങ്കിനെ ചേർത്ത് വെച്ച് എം എസ്‌ എസ്‌ ദുബൈ

Published on 24 May, 2020
റമദാനിൽ യു എ ഇ ഫുഡ് ബാങ്കിനെ ചേർത്ത് വെച്ച് എം എസ്‌ എസ്‌ ദുബൈ
ആധുനിക കാലഘട്ടത്തിലെ അത്ഭുത പ്രതിസന്ധിയായ കോവിഡ്-19 നെ നേരിടുന്ന്നതിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് എം എസ്‌ എസ്‌  നടത്തി കൊണ്ടിരിക്കുന്നത്കോവിഡ്-19ന്റെ വ്യാപനം തടയുകകോവിഡ്-19 ബാധിച്ചവരുടെ പരിചരണംഅത് മൂലം ഒറ്റപ്പെട്ടവർക്ക് ഭക്ഷ്യ-ഔഷദ വിഭവങ്ങൾ വിതരണം ചെയ്യകഅവരനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്കു ശാന്തി നൽകുന്ന കൗൺസിലിങ്തുടങ്ങിയവ ഇതിൽ പെടുന്നു.

കോവിഡ്-19 മൂലം ഒറ്റപ്പെട്ടവരെ ചേർത്ത് നിർത്തുന്നതിൽ  മഹാ രാജ്യത്തിന്റെ നേതാക്കൾ ലോകത്തിനു തന്നെ മാതൃകയാണ്. H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 10 മില്യൺ ഭക്ഷണ പദ്ധതി തുല്യതയില്ലാത്തതാണ്

പത്ത് ദശലക്ഷം കിറ്റുകൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ മുൻ‌കൂട്ടി ശേഖരിക്കുക എന്നത് ശ്രമകരമായ കാര്യമായിരുന്നുദുബായ് ഭരണ വ്യവസ്ഥകൾ അനുസരിച്ച് എമിറേറ്റ്സ് ഐഡിമക്കാനിഏരിയ എന്നിവ ഉൾപ്പെടുന്ന ഏരിയയ്‌ക്ക് അനുസൃതമായി എം എസ്‌ എസിന് ഡാറ്റ ക്രമീകരിക്കേണ്ടതുണ്ട്

ഡാറ്റ തരംതിരിക്കലും ചെറിയ ഗ്രൂപ്പുകളായി വിഭജിക്കലും ഒരു കഠിനമായ പ്രക്രിയയായിരുന്നുതുടർന്ന് വിതരണവുംകടുത്ത വേനൽക്കാലത്ത്ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ കൃത്യസമയത്ത് റിപ്പോർട്ടു ചെയ്യുവാനും സ്വീകർത്താവുമായി നിയമനം നേടാനും വലിയ ഉത്സാഹം കാണിച്ചു.

10 
മില്യൺ ഭക്ഷണ പദ്ധതി വിതരണത്തിലും എം.എസ്.എസ് സജീവ പങ്കാളിത്തമാണ് വഹിച്ചു കൊണ്ടിരിക്കുന്നത് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ പത്തു ദിവസങ്ങൾക്കുള്ളിൽ 8,000 ത്തിലധികം ഭക്ഷ്യധാന്യ കിറ്റുകൾ ഷാർജഅജ്‌മാൻഉമ്മുൽ ഖുവൈൻഫുജൈററാസ് അൽഖൈമ എന്നിവിടങ്ങളിലെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുവാൻ സാധിച്ചു

കൂടാതെ ,  വർഷത്തെ റമദാൻ 30 ദിനങ്ങൽ കഴിഞ്ഞപ്പോൾ ദുബൈഷാർജ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലുള്ള ഗുണഭോക്താക്കൾക്ക് ഏകദേശം 3 ലക്ഷത്തിലേറെ ഇഫ്താർ ഭക്ഷണ പൊതികളും പതിനായിരക്കണക്കിനു ഗ്രോസറി കിറ്റുകളും എം.എസ്.എസ് എത്തിച്ചു കഴിഞ്ഞു.

തുഛ വരുമാനക്കാരായ തൊഴിലാളികൾജോലി നഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടുന്നവർശമ്പളം കൃത്യമായി ലഭിക്കാത്തവർ തുടങ്ങിയ വളരെ അർഹരായവരിലേക്കാണ് ഇത്തരം സഹായങ്ങൾ എത്തുന്നതെന്ന് ഉറപ്പാക്കുവാൻ എം.എസ്.എസ് അതീവ ജാഗ്രത പുലർത്തുന്നു.

എം.എസ്.എസിന്റെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള ഏകോപനം നടത്തുന്നത് ചെയർമാൻ എം സി ജലീൽ,  ജനറൽ സെക്രട്ടറി സിദ്ധീഖ് പാലോട്ട്ഇഫ്താർ കൺവീനർ ഷെബിമോൻ,
റഷീദ് അബ്ദുനിസ്താർഫയാസ് അഹമ്മദ് എന്നിവരാണ്.
റമദാനിൽ യു എ ഇ ഫുഡ് ബാങ്കിനെ ചേർത്ത് വെച്ച് എം എസ്‌ എസ്‌ ദുബൈ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക