ഉണ്ണി മുകുന്ദനും നടി ആത്മീയയും വേഷമിടുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പേരില്‍ പ്രചരിക്കുന്നത് വ്യജ സന്ദേശം.
”ഉണ്ണി മുകുന്ദന്-ആത്മീയ ജോഡിയുടെ ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു…കുട്ടികള്‍ക്കും അവസരം ഉണ്ടു ..ഇടുക്കി ലോക്കേഷന്‍..വാട്ട്സ്ആപ് 8943316392” എന്നാണ് വ്യാജ സന്ദേശം.
വാട്സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ വിളിച്ചാല്‍ രാജേഷ് എന്നു പരിചയപ്പെടുത്തുന്നയാളാണ് സംസാരിക്കുക. ചന്ദ്രന് എന്നയാള്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്കാണ് ക്ഷണം.
പാതിവഴിയില്‍ മുടങ്ങിയ ചിത്രത്തിന് ശേഷം എടുക്കുന്ന രണ്ടാമത്തെ ചിത്രമാണെന്നും സ്കൂള്‍ കഥയായതിനാല്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന കുട്ടികളെയാണ് ആവശ്യമെന്നും പറയുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഓഡിഷന് പിന്നെയായിരിക്കുമെന്നും ഇയാള്‍ വിളിക്കുന്നവരെ അറിയിക്കും. കണ്ണൂരിലാകും ഓഡീഷന് എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് ഉണ്ണി മുകുന്ദന്റെ വക്താവ് അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തു.