Image

വെറൈറ്റി ലുക്കില്‍ പെപ്പെ; ഈ മാറ്റം ഏത് ചിത്രത്തിന് വേണ്ടിയാണെന്ന് ആരാധകര്‍

Published on 24 May, 2020
വെറൈറ്റി ലുക്കില്‍ പെപ്പെ; ഈ മാറ്റം ഏത് ചിത്രത്തിന് വേണ്ടിയാണെന്ന് ആരാധകര്‍

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി സ്വന്തം പേര് തന്നെ കഥാപാത്രത്തിന്റെ പേരായി മാറിയ താരമാണ് ആന്റണി വര്‍ഗ്ഗീസ്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് സിനിമ ഇറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ആന്റണി അറിയപ്പെടുന്നത്. ശേഷം സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരത്തിന്റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇതുവരെ കാണാത്ത ചുള്ളന്‍ ലുക്കില്‍ ആന്റണി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.


ആന്റണി ഇതുവരെ അഭിനയിച്ച മൂന്ന് സിനിമകളിലും (അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട്) താടിവെച്ചായിരുന്നു അഭിനയിച്ചിരുന്നത്. അതിനാല്‍ തന്നെ പുത്തന്‍ ലുക്ക് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരിക്കുകയാണ്. ഇപ്പോഴിതാ ഫുള്‍ ക്ലീന്‍ ഷേവ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കിടു ലുക്ക് എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മാസ്‌ക് മുഖ്യം പെപ്പേയ് എന്നും പുതിയ പ്രോജക്ടിന്റെ ലുക്ക് ആണോ ഇതെന്നും ചിലര്‍ ചോദിച്ചിട്ടുമുണ്ട്. ഏതായാലും ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

ഈ വര്‍ഷം നിരവധി സിനിമകളാണ് പെപ്പെയുടേതായി ഒരുങ്ങുന്നത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാന്‍, ഫാലിമി, ദേവ് ഫക്കീര്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ ഇതിനകം അനൌണ്‍സ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക