Image

അബുദാബിയില്‍ മലയാളിയായ സണ്‍റൈസ് സ്‌കൂള്‍ അധ്യാപകന്‍ കോവിഡ് ബാധിച്ചു മരിച്ചു

Published on 24 May, 2020
 അബുദാബിയില്‍ മലയാളിയായ സണ്‍റൈസ് സ്‌കൂള്‍ അധ്യാപകന്‍ കോവിഡ് ബാധിച്ചു മരിച്ചു


അബുദാബി : കോവിഡ് രോഗബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്ന കണ്ണൂര്‍ പാനൂര്‍ വരക്കത്ത് വി. അനില്‍കുമാര്‍ (49) ഞായറാഴ്ച രാവിലെ മരിച്ചു. അബുദാബി സണ്‍റൈസ് സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു.

ഇതേ സ്‌കൂളിലെ അധ്യാപിക രജനിയാണ് ഭാര്യ. മക്കള്‍ നിരഞ്ജന, ശ്രീനിധി.

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു പരേതന്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക