Image

കോവിഡ് ചികിത്സക്ക് കുവൈത്തില്‍ സ്വദേശികള്‍ക്കു മാത്രമായി പ്രത്യേക ആശുപത്രി

Published on 24 May, 2020
 കോവിഡ് ചികിത്സക്ക് കുവൈത്തില്‍ സ്വദേശികള്‍ക്കു മാത്രമായി പ്രത്യേക ആശുപത്രി


കുവൈത്ത് സിറ്റി : രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ ഷെയ്ഖ് ജാബര്‍ ആശുപത്രിയിലെ ചികത്സ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി മുബാറക് അല്‍ കബീര്‍ ഹെല്‍ത്ത് ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ: സൌദ് അല്‍ ദാര. കൊറോണ വൈറസ് ബാധിച്ച വിദേശിക്ക് ജാബര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തയെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസ് അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സക്കായി വിദേശികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച മറ്റു ആശുപത്രികളിലാണ് ചികിത്സ തേടേണ്ടത്. കോവിഡ് ബാധിതരായ വിദേശി രോഗികളെ കൊറോണ ഭീഷണിയുടെ തുടക്കത്തില്‍ ജാബിര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. മാനുഷിക വശങ്ങള്‍ പരിഗണിച്ചാണ് വൈദ്യസഹായം നല്‍കിയത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആവശ്യമായ രീതിയിലുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ രാജ്യത്ത് ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ ജാബിര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച ഒരു വിദേശി ചികത്സയിലുണ്ടെന്നും സൗദ് അല്‍ ദാര പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക