Image

കൊവിഡ് ബാധിതര്‍ 54.6 ലക്ഷം; മരണം 3.45 ലക്ഷം, ഇന്ത്യയില്‍ 4000 കടന്നു

Published on 24 May, 2020
കൊവിഡ് ബാധിതര്‍ 54.6 ലക്ഷം; മരണം 3.45 ലക്ഷം, ഇന്ത്യയില്‍ 4000 കടന്നു


ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,460,603 ആയി. മരണസംഖ്യ 345,330 ആയി. 2,286,380 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 2,828,893 ചികിത്സയിലുണ്ട്. 53,210 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,653 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,722 പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ 1,675,880 പേര്‍ രോഗികളായി. 99,003 (320) പേര്‍ ഇതുവരെ മരണമടഞ്ഞു. ബ്രസീലില്‍ 352,523 രോഗികളുണ്ട്. 22,288 (275) പേര്‍മരണമടഞ്ഞു. റഷ്യയില്‍ 344,481 രോഗികളും 3,541 (153) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌പെയിനില്‍ 282,370 രോഗികളും 28,678 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബ്രിട്ടണില്‍ 259,559 രോഗികളുണ്ട്. 36,793 (118) പേരാണ് ഇതുവരെ മരണമടഞ്ഞത്. ഇറ്റലിയില്‍ 229,858 രോഗികള്‍ വന്നപ്പോള്‍ 32,785 (50) പേര്‍ മരണപ്പെട്ടു. ജര്‍മ്മനിയില്‍ 180,153 ആണ് രോഗികള്‍. 8,371 (5) ആണ് മരണസംഖ്യ. തുര്‍ക്കിയില്‍ 156,827പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 4,340 (32) പേര്‍ മരണമടഞ്ഞു. 

രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ പത്താമതെത്തി. ഇന്ത്യയില്‍ 38,041 പേര്‍ ാേരോഗികളായി. ഇന്നു മാത്രം 6,618 പേര്‍ക്ക് രോഗം ബാധിച്ചു. 4,014 ആണ് ഇതുവരെയുള്ള മരണനിരക്ക്. ഇന്നു മാത്രം 146 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക