Image

ഗള്‍ഫില്‍ ആറ് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 24 May, 2020
ഗള്‍ഫില്‍ ആറ് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു
ദുബായ്: ഗള്‍ഫില്‍ ഞായറാഴ്ച ഒരു നേഴ്‌സ് ഉള്‍പ്പെടെ ആറ് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. യുഎഇയിലും കുവൈത്തിലുമായാണ് ആറ് മലയാളികള്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ ആകെ മരിച്ച മലയാളികളുടെ എണ്ണം 109 ആയി.

മാവേലിക്കര പുതുക്കുളത്ത് ജൈസണ്‍ വില്ലയില്‍ അന്നമ്മ ചാക്കോ (59) എന്ന നേഴ്‌സാണ് കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കുവൈത്ത് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം കൊണ്ടോട്ടി ഐക്കരപടി ചോലക്കര വീട്ടില്‍ ബദറുല്‍ മുനീറും (39) കോഴിക്കോട് മെഡിക്കല്‍ കോളജ് സ്വദേശി സാദിഖും (45) ഞായറാഴ്ച കുവൈത്തില്‍ മരിച്ചു.

മൂന്ന് മലയാളികളാണ് കോവിഡ് ബാധിച്ച് ഇന്ന് അബുദാബിയില്‍ മരിച്ചത്. കണ്ണൂര്‍ പാനൂര്‍  സ്വദേശി അനില്‍ കുമാറാണ് മരിച്ച ഒരു മലയാളി. അബുദാബി സണ്‍റൈസ് സ്കൂളിലെ അധ്യാപകനായിരുന്നു. തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാനും (45) തൃശൂര്‍ വലപ്പാട് മൂരിയം തോട് സ്വദേശി ജിന ചന്ദ്രനും (71) ഞായറാഴ്ച അബുദാബിയില്‍ മരിച്ചു. യുഎഇയിലെ അറിയപ്പെടുന്ന വ്യവസായിയാണ് ജിന ചന്ദ്രന്‍. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക