Image

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും നടൻ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീൻ നിർദേശം

Published on 25 May, 2020
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും നടൻ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീൻ നിർദേശം
തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും നടൻ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീൻ നിർദേശം. വെഞ്ഞാറമൂട് സിഐ ‍അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സിഐയ്ക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കും ക്വാറന്റീൻ നിർദേശിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച സുഭിഷം പദ്ധതിയുടെ ഭാഗമായി സുരാജിന്‍റ വെഞ്ഞാറൂമൂട്ടിലെ ഭൂമിയിൽ കൃഷി ആരംഭിക്കുന്നതിന്‍റെ ഉദ്ഘാടനം നടന്നിരുന്നു. ഈ ചടങ്ങിൽ വെഞ്ഞാറമൂട് സിഐയുടെ എംഎഎയും പങ്കെടുത്തു. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സിഐ ഉള്‍പ്പെടെവർ നിരീക്ഷണത്തിയി. കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള സിഐ പങ്കെടുത്ത ചടങ്ങായതുകൊണ്ടാണ് സുരാജിനോടും എംഎഎയോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് സ്വരാജ് വെഞ്ഞാറമൂട്  പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക