Image

സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ നാല് മലയാളികള്‍ കൂടി കൊറോണ ബാധിച്ച്‌ മരിച്ചു

Published on 25 May, 2020
സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ നാല് മലയാളികള്‍ കൂടി കൊറോണ ബാധിച്ച്‌ മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊറോണ ബാധിച്ച്‌ ചികിത്സയിലിരുന്ന നാല് മലയാളികള്‍ മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നത്. 


മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 23 ആയി.


മലപ്പുറം സ്വദേശി അബ്ദുസലാം ജിദ്ദയില്‍ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. റമദാന്‍ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


മറ്റൊരു മലപ്പുറം സ്വദേശിയായ പറശ്ശീരി ഉമ്മര്‍ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ജിദ്ദയിലെ ഒരു സാംസങ് കമ്ബനിയില്‍ ആയിരുന്നു ഇദ്ദേഹത്തിന് ജോലി ഉണ്ടയിരുന്നത്.


മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ എം സി സി നേതാക്കളുടെ നേതൃത്വത്തിലാണ് ഇവരുടെ മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക