Image

ടൊ​വി​നോ​യു​ടെ "മി​ന്ന​ല്‍ മു​ര​ളി' സെ​റ്റ് അ​ടി​ച്ചു ത​ക​ര്‍​ത്തു

Published on 25 May, 2020
ടൊ​വി​നോ​യു​ടെ "മി​ന്ന​ല്‍ മു​ര​ളി' സെ​റ്റ് അ​ടി​ച്ചു ത​ക​ര്‍​ത്തു
കാ​ല​ടി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന "മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത നി​ല​യി​ല്‍. കാ​ല​ടി മ​ണ​പ്പു​റ​ത്ത് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി വി​ദേ​ശ നി​ര്‍​മ്മി​ത മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റാ​ണ് അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്.

അ​തേ​സ​മ​യം, ആ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച്‌ അ​ന്താ​രാ​ഷ്ട്രീ​യ ഹി​ന്ദു പ​രി​ഷ​ത്ത് (എ​എ​ച്ച്‌പി) രം​ഗ​ത്തെ​ത്തി. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​ള്ളി​യു​ടെ സെ​റ്റ് ഇ​ടു​ന്ന​ത് ഹി​ന്ദു​വി​ന്‍റെ സ്വാ​ഭി​മാ​നം ത​ക​ര്‍​ക്കു​മെ​ന്ന് എ​എ​ച്ച്‌പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രി പാ​ലോ​ട് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു. 

ഇ​ത് ത​ക​ര്‍​ത്ത​ത്തി​ന്‍റെ​യും ത​ക​ര്‍​ത്ത​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മാ​ര്‍​ച്ചി​ല്‍ നി​ര്‍​മി​ച്ച സെ​റ്റി​ല്‍ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ഷൂ​ട്ടിം​ഗ് നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. വ​യ​നാ​ട്ടി​ല്‍ ആ​ദ്യ ഷെ​ഡ്യൂ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മി​ന്ന​ല്‍ മു​ര​ളി​യു​ടെ ര​ണ്ടാം ഘ​ട്ട ചി​ത്രീ​ക​ര​ണ​മാ​ണ് മ​ണ​പ്പു​റ​ത്തെ സെ​റ്റി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, ക്ഷേ​ത്രം അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ഉ​ള്‍​പ്പെ​ടെ എ​ല്ലാ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും അ​നു​മ​തി വാ​ങ്ങി​യാ​ണ് സെ​റ്റ് നി​ര്‍​മ്മി​ച്ച​തെ​ന്നും ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് സോ​ഫി​യാ പോ​ള്‍ പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക