എറണാകുളം: കാലടി മണപ്പുറത്തു മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ രതീഷ് മലയാറ്റൂര്അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് /രാഷ്ട്രീയബജ്രംഗ്ദള് ജില്ലാ പ്രസിഡന്റാണ് .
വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. കാരി രതീഷ് എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും പ്രതിയായശേഷമാണു അന്താരാഷ്ട്ര ഹിന്ദു പരിഷത്തില്‍ ചേരുന്നത്.
കാലടി ശിവരാത്രി ആഘോഷ സമിതി യുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് സെറ്റ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഇന്നലെ വൈകിട്ടാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് തകര്‍ത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറച്ചു പള്ളി നിര്‍മിച്ചു എന്ന് ആരോപിച്ചായിരുന്നു സെറ്റിന് നേരെയുള്ള അക്രമം.
ആലുവ റൂറല്‍ എഎസ്പി എം ജെ സോജനും പെരുമ്ബാവൂര്‍ ഡിവൈഎസ്പി കെ ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും. സൈബര്‍ സെല്ലിന്റെ സഹായവും ഉപയോഗിക്കും. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
അതേസമയം മണപ്പുറത്തു പള്ളിയുടെ മാതൃകയില്‍ സിനിമ സെറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്തിരുന്നതായി കാലടി ശിവരാത്രി ആഘോഷ സമിതി വ്യക്തമാക്കി. മലയാള സിനിമ ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത സംഭവമാണ് കാലടിയില്‍ ഉണ്ടായതെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണം എന്നും സിനിമ സംഘടനകള്‍ ആവശ്യപ്പെട്ടു.