Image

കുവൈത്തില്‍ 838 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 25 May, 2020
കുവൈത്തില്‍ 838 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 838 പുതിയ കൊറോണ വൈറസ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 21302 ആയി.

ഞായറാഴ്ച രേഖപ്പെടുത്തിയ കേസുകളില്‍ 260 ഇന്ത്യക്കാരും 134 സ്വദേശികളും 86 ബംഗ്ലാദേശികളും 125 ഈജിപ്ഷ്യന്‍സും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 355, അഹമ്മദി ഗവര്‍ണറേറ്റില്‍ 176, ഹവല്ലി ഗവര്‍ണറേറ്റില്‍ 120, ജഹ്‌റ ഗവര്‍ണറേറ്റില്‍ 96, ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 91 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക