Image

അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ'...; വൈറലായി ഷറഫുദ്ദിന്റെ പ്രതികരണം

Published on 25 May, 2020
അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ'...; വൈറലായി ഷറഫുദ്ദിന്റെ പ്രതികരണം
മിന്നല്‍ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ ഷറഫുദീന്‍. ഈ പണി വല്ല 
പാറമടയിലും പോയി ചെയ്തിരുന്നെങ്കില്‍ നാലു കാശ് കിട്ടുമായിരുന്നുവെന്നും അതുവഴി ഇപ്പോള്‍ സാമ്പത്തിക പ്രശ്‌നം നേടിരുന്നവരെ സഹായിക്കാനാകുമായിരുന്നുവെന്നും ഷഫറുദ്ദീന്‍ കുറിക്കുന്നു. 

ഷറഫുദീന്‍ ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്  

'അല്ലയോ  സാമൂഹ്യവിരുദ്ധനായ  സഹോദരാ........

ഈ പണി  നിങ്ങള്‍ക്ക്  ചുള്ളിയിലോ,  മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാവുമ്പോള്‍ എന്തെങ്കിലും നാല് കാശു കയ്യില്‍ കിട്ടിയേനെ, അത് 
ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ? നല്ല കഷ്ട്ടപെട്ടു വെയില്‍ 
കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !

 ഈ സിനിമയുടെ പ്രൊഡ്യൂസര്‍ ശക്തയായ ഒരു സ്ത്രീയാണ് അവര്‍ ഈ സിനിമ പൂര്‍ത്തിയാക്കും! ഇനി സംവിധായകന്റെ. കാര്യം പറയണ്ടല്ലോ. നല്ല കഴിവുള്ള  ഒരു അസ്സല്‍ ഡയറക്ടര്‍ ആണ്. അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങള്‍ എന്തിനാണ് കഷ്ട്ടപെട്ടത് ?? എല്ലാവരും നിങ്ങളെ  
വിഡ്ഢികള്‍  എന്നു വിളിക്കുന്നു ! വേറെയും വിളിക്കുന്നുണ്ട് അത് ഞാന്‍ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയില്‍. ഇനിയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. മിന്നല്‍  മുരളി  ടീമിന്  ഐക്യദാര്‍ഢ്യം.

Join WhatsApp News
josecheripuram 2020-05-27 07:38:28
Mr;Sharuffudin, you think they did it free,they are well paid,they get much more than working in the quarry.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക