Image

സംസ്ഥാനങ്ങള്‍ക്ക് താത്പര്യക്കുറവ്; ആദ്യദിവസം 630 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു

Published on 25 May, 2020
സംസ്ഥാനങ്ങള്‍ക്ക് താത്പര്യക്കുറവ്; ആദ്യദിവസം 630 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു

ന്യൂഡല്‍ഹി: രണ്ടു മാസത്തെ അടച്ചിടലിനു ശേഷം ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിച്ചെങ്കിലും ആദ്യ ദിവസം റദ്ദാക്കിയത് 630 സര്‍വീസുകള്‍. എയര്‍പോര്‍ട്ടുകള്‍ തുറക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങള്‍ താല്‍പര്യം കാട്ടാതിരുന്നതാണ് ഇത്രയും സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഒരു സര്‍വീസ് പോലും നടത്താനായില്ല. മുംബൈ, ചെന്നൈ, ഹൈദരാബാദ് എയര്‍പോര്‍ട്ടുകളില്‍നിന്ന് ഏതാനും സര്‍വീസുകള്‍ മാത്രമാണ് നടത്താനായത്. ഇതുമൂലം തിങ്കളാഴ്ചത്തേയ്ക്ക് ഷഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന സര്‍വീസുകളില്‍ 630 എണ്ണം റദ്ദാക്കേണ്ടതായി വന്നു. കോവിഡ് 
വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് തുറക്കാന്‍ സംസ്ഥാനങ്ങള്‍ താല്‍പര്യം കാണിക്കാതിരുന്നതാണ് ഇതിന് ഇടയാക്കിയതെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക