Image

ഇന്ത്യയിലേക്കു യാത്രക്കുള്ള വിവരങ്ങള്‍ നല്കി 'കൈകോര്‍ത്ത് ചിക്കാഗോ' കമ്മിറ്റി

അനില്‍ മറ്റത്തികുന്നേല്‍ Published on 25 May, 2020
ഇന്ത്യയിലേക്കു യാത്രക്കുള്ള വിവരങ്ങള്‍ നല്കി 'കൈകോര്‍ത്ത് ചിക്കാഗോ' കമ്മിറ്റി

ചിക്കാഗോ: കോവിഡ് 19 ന്റെ പ്രതിരോധത്തില്‍ ചിക്കാഗോയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങാകുവാന്‍ രൂപീകൃതമായ 'കൈകോര്‍ത്ത് ചിക്കാഗോ മലയാളി'യുടെ ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ആവശ്യമുള്ളവര്‍ക്ക് കൃത്യമായ വിവരങ്ങളും സഹായങ്ങളും നല്‍കുന്നു. 900-ല്‍ പരം മലയാളികള്‍ ചിക്കാഗോ കോണ്‍സുലേറ്റില്‍ നാട്ടിലേക്കു പോകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പലര്‍ക്കും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, കൂടുതല്‍ ബുദ്ധിമുട്ടു ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പരമാവധി കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നത്. കൂടാതെ വിസാ സംബന്ധമായ വിവരങ്ങളും ഈ കമ്മറ്റിയ് നല്‍കുന്നു.

കേരളത്തിലേക്കുള്ള വിമാന സര്‍വീസ് ഇനി എന്നാണെന്നറിയില്ല.ബാംഗ്ലൂര്‍ പോലുള്ള മറ്റ് ലക്ഷ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍, സീറ്റു ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്. ചെന്നിറങ്ങുന്ന സ്ഥലത്ത് 28 ദിവസം ക്വറന്റീനില്‍ ഇരിക്കുവാനുള്ള സമ്മതവും അപേക്ഷയോടൊപ്പം അറിയിക്കണം.

അമേരിക്കയില്‍ ടൂറിസ്റ്റ് വിസായിലോ ബിസിനസ് വിസായിലോ വന്നവര്‍ക്ക് യാത്രാ സൗകര്യം തയ്യാറാകുന്നത് വരെ, ഫീസുകളില്‍ ഇളവ് ലഭ്യമാക്കികൊണ്ട്, വിസ കാലാവധി നീട്ടികിട്ടുവാനുള്ള സൗകര്യം ലഭ്യമാണ്. -------- ഇതേ സൗകര്യം ഉപയോഗപ്പെടുത്തികൊണ്ട്, കാലാവധി തീരുന്നതിന് മുന്‍പായി എച്ച്-1 വിസായുടെ സ്റ്റാറ്റസ് മാറ്റുവാനും സാധിക്കും.

കേരളത്തിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടാല്‍, അമേരിക്കയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും. ആറു മാസത്തിലധികമായി കേരളത്തില്‍ തങ്ങുന്ന അമേരിക്കന്‍ പൗരന്മാര്‍ കേരളത്തിലെ എസ് പി ഓഫീസുമായും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് , കേരളത്തിലെ താമസത്തിന്റെ കാലാവധി നിയമപരമായി നീട്ടിയെടുക്കാവുന്നതാണ്. ഗ്രീന്‍കാര്‍ഡുള്ളവര്‍ക്കും, കാലാവധി അവസാനിക്കാറായിട്ടുള്ളവര്‍ക്കും, കോണ്‍സുലേറ്റില്‍ നിന്നുലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ നമ്പര്‍ ഉപയോഗപ്പെടുത്തി തിരിച്ചു വരാം

കൂടുതല്‍ വിവരങ്ങള്‍ കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ടോള്‍ ഫ്രീ നമ്പറിലൊ (1 833 353 7252) ജോണ്‍ പാട്ടപ്പതിയേയോ (847 312 7151) വിളിക്കുക. ജോണ്‍ പാട്ടപ്പതി, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ജോസ് മണക്കാട്ട് എന്നിവരാണ് ട്രാവല്‍ & വിസാ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്.

ഓരോ ദിവസവും നിരവധി ഫോണ്‍കോളുകള്‍ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റിക്ക്, കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ കോര്‍ഡിറ്റേഴ്‌സായ ബെന്നി വാച്ചാച്ചിറ, ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ നന്ദി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക